...
Home News International ഷെയ്ക്ക് ഹസീനക്ക് എതിരെ ബംഗ്ലാദേശിൽ വിചാരണ ആരംഭിച്ചു

ഷെയ്ക്ക് ഹസീനക്ക് എതിരെ ബംഗ്ലാദേശിൽ വിചാരണ ആരംഭിച്ചു

2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമാസക്തമായ അടിച്ചമര്‍ത്തലുകളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കുറ്റം

228

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനക്ക് എതിരെ വിചാരണ ആരംഭിച്ചു. അവർക്കും മുതിര്‍ന്ന രണ്ട് മുന്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ മനുഷ്യത്വത്തിന് എതിരായ കുറ്റകൃത്യങ്ങള്‍ ചുമത്തി. 2024-ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ ഉണ്ടായ അക്രമാസക്തമായ അടിച്ചമര്‍ത്തലുകളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് കുറ്റം ചുമത്തിയത്.

വന്‍തോതിലുള്ള നാശനഷ്‌ടങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രാജ്യത്തെ സുരക്ഷാ സേനക്കും സ്വന്തം രാഷ്ട്രീയ പാര്‍ട്ടിക്കും അനുബന്ധ ഗ്രൂപ്പുകള്‍ക്കും ഹസീന നേരിട്ട് ഉത്തരവ് നൽകിയെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്. ഈ കൊലപാതകങ്ങള്‍ ആസൂത്രിതമായിരുന്നു എന്ന് വീഡിയോ തെളിവുകളും വിവിധ ഏജന്‍സികള്‍ തമ്മിലുള്ള എന്‍ക്രിപ്റ്റ് ചെയ്‌ത ചാറ്റുകളും ഉദ്ധരിച്ച് ചീഫ് പ്രോസിക്യൂട്ടര്‍ താജുല്‍ ഇസ്ലാം ഞായറാഴ്‌ച നടന്ന വിചാരണയിൽ ആരോപിച്ചു.

കേസില്‍ 81 സാക്ഷികളുണ്ട്. പ്രക്ഷോഭ സമയത്ത് സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കമാന്‍ഡ് ഉത്തരവാദിത്തവും ഹസീന വഹിച്ചതായി പ്രോസിക്യൂട്ടര്‍മാര്‍ ആരോപിച്ചു. 15 വര്‍ഷം ഭരിച്ച ഹസീന ഓഗസ്റ്റില്‍ പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുകയും പലായനം ചെയ്യുകയും ആയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.