നാടുകടത്തൽ വേഗത്തിലാക്കാൻ ട്രംപ് ഭരണകൂടം; ഇമിഗ്രേഷൻ റെയ്‌ഡുകൾ തടഞ്ഞ് ജനങ്ങളുടെ പ്രതിഷേധം

നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

വാഷിംഗ്ടൺ: ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് രണ്ടാം ദിവസവും ലോസ് ആഞ്ചലസിൽ പ്രതിഷേധം ശക്തം. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ സംഭവസ്ഥലത്ത് വിന്യസിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞ ദിവസവും ഇമിഗ്രേഷൻ റെയ്‌ഡുകളെ തുടർന്ന് അക്രമാസക്തമായ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിത്താതിനെ തുടർന്നാണ് കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്.

കാലിഫോർണിയ ഗവർണർ ഗാവിൻ ന്യുസ്‌കമിനും ലോസ് ആഞ്ചലസ് മേയർ കാരെൻ ബാസിനും അവരുടെ ജോലി ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുമെന്ന് ഡൊണാൾഡ് ട്രംപ് പറ‍ഞ്ഞു. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ആയിരുന്നു ട്രംപിൻ്റെ പ്രതികരണം.

ഗാവിൻ ന്യുസ്‌കാമിനും കാരെൻ ബാസിനും പ്രശ്‍നം പരിഹരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി. കലാപങ്ങളും കൊളളകളും പരിഹരിക്കേണ്ട രീതിയിൽ പരിഹരിക്കാൻ ഫെഡറൽ ഗവൺമെന്റിന് സാധിക്കുമെന്നും ട്രംപ് കുറിച്ചു.

ഭരണകൂടത്തിൻ്റെ പുതിയ നീക്കം പ്രകോപനം സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം കുറ്റപ്പെടുത്തി. സൈനികരെ വിന്യസിപ്പിക്കുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നും ഗാവിൻ ന്യൂസോം മുന്നറിയിപ്പ് നൽകി. പ്രതിഷേധം ഇല്ലാതാക്കാനുളള ദൗത്യം തെറ്റായ ദിശയിലാണിപ്പോൾ പോയി കൊണ്ടിരിക്കുന്നത്.

ഇത് പൊതുജന വിശ്വാസത്തെ ഇല്ലാതാക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. കാലിഫോർണിയയിലെ ഡെമോക്രാറ്റിക് നേതാക്കൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൂർണമായും ഉപേക്ഷിച്ചുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആരോപിച്ചു. ട്രംപ് ഭരണകൂടത്തിന് ഒരു വിട്ടുവീഴ്‌ചയും ഇല്ലാത്ത നയമാണുള്ളതെന്നും അവർ കുറ്റപ്പെടുത്തി.

അതേ സമയം, ഫെഡറൽ ഇമിഗ്രേഷൻ നടപടിയെ തുടർന്ന് നിരവധി അറസ്റ്റിലായിട്ടുണ്ട്. നാൽപതിലധികം ആളുകൾ ഇതിനോടകം അറസ്റ്റിലായിട്ടുണ്ടെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൃത്യനിർവ്വഹണം തടസപ്പെടുത്തി എന്ന പേരിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് ഏറ്റുമുട്ടലുകളും ശക്തമാണ്.

ലോസ് ആഞ്ചലസിലെ പാരാമൗണ്ട് നഗരത്തിലാണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. വെള്ളിയാഴ്‌ച ഒന്നിലധികം സ്ഥലങ്ങളിൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ നടത്തിയ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ ആണ് സംഘർഷം ആരംഭിച്ചത്. പാരാമൗണ്ട് നഗരത്തിൽ റെയ്‌ഡുകൾ വ്യാപിച്ചതോടെ പ്രതിഷേധങ്ങൾ ശക്തമാകുകയായിരുന്നു.

അമേരിക്കയിൽ ഉടനീളം നാടുകടത്തൽ നടപടികൾ വേഗത്തിൽ ആക്കുന്നതിനുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തിൻ്റെ ഭാഗമാണ് ലോസ് ആഞ്ചലസിൽ ഇത്തരമൊരു നടപടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രേഖകളില്ലാത്ത രാജ്യത്ത് തുടരുന്ന കുടിയേറ്റക്കാരെ നീക്കം ചെയ്യുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഫെഡറൽ ഇമിഗ്രേഷൻ റെയ്‌ഡുകൾ ആരംഭിച്ചത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...