...
Home News International അധികം വൈകാതെ ട്രംപും മസ്‌കും അടിച്ചുപിരിയും; പ്രവചനവുമായി ടൈം ട്രാവലര്‍

അധികം വൈകാതെ ട്രംപും മസ്‌കും അടിച്ചുപിരിയും; പ്രവചനവുമായി ടൈം ട്രാവലര്‍

ഇപ്പോൾ വളരെ സ്‌നേഹത്തിലാണെങ്കിലും ഈ ബന്ധം ഏതാനും മാസങ്ങള്‍ കൊണ്ട് അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. നിലവിൽ ട്രംപിന്റെ കാര്യക്ഷമതാ വിഭാഗത്തിലാണ് മസ്‌കിനെ നിയമിച്ചിരിക്കുന്നത്.

205

അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ വളരെ കൂടുതല്‍ പ്രധാന്യം ലഭിക്കുന്നത് ആഗോളസമ്പന്നനായ വ്യവസായി ഇലോണ്‍ മസ്‌കിനാണ് എന്നതില്‍ സംശയമില്ല. ട്രംപ് സര്‍ക്കാരിലെ സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത് തന്നെ ഇലോണ്‍ മസ്‌കാണ്. പക്ഷെ, ട്രംപ് – മസ്‌ക് ബന്ധം അധികം വൈകാതെ തന്നെ പ്രവചനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ടൈം ട്രാവലര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഡ്ര്യൂ കുര്‍ടിസാണ് ട്രംപും മസ്‌കും പിരിയുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഇപ്പോൾ വളരെ സ്‌നേഹത്തിലാണെങ്കിലും ഈ ബന്ധം ഏതാനും മാസങ്ങള്‍ കൊണ്ട് അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. നിലവിൽ ട്രംപിന്റെ കാര്യക്ഷമതാ വിഭാഗത്തിലാണ് മസ്‌കിനെ നിയമിച്ചിരിക്കുന്നത്.

പക്ഷെ പ്രവർത്തനത്തിൽ ട്രംപുമായി യോജിച്ച് പ്രവര്‍ത്തിക്കാനാവാത്ത വിധം ഇവര്‍ക്കിടയില്‍ ഭിന്നതയുണ്ടാകുമെന്നും ട്രംപ് മസ്‌കിനെ പുറത്താക്കുമെന്നും അദ്ദേഹം പ്രവചനത്തില്‍ വ്യക്തമാക്കുന്നു. അതേസമയം ട്രംപാണോ മസ്‌കാണോ ശരിക്കും പ്രസിഡന്റ് എന്ന പരിഹാസം അടുത്തിടെ ഉയര്‍ന്നുവന്നിരുന്നു.

ഈ പരിഹാസത്തിന് മറുപടിയുമായി ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. മസ്‌ക് ഒരിക്കലും പ്രസിഡന്റ് ആവില്ലെന്നാണ് ട്രംപ് പറഞ്ഞത്. കാരണം മസ്‌ക് ജനിച്ചത് യു എസിൽ അല്ല. അതേപോലെ തന്നെ, മസ്‌കിനെ ഒരിക്കലും ട്രംപ് തള്ളിക്കളഞ്ഞിട്ടുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ട്രംപിന് പിന്തുണയുമായി മസ് രംഗത്ത് ഉണ്ടായികരുന്നു.

മാത്രമല്ല, മസ്‌കില്‍ നിന്നും വലിയ രീതിയിലുള്ള സഹായം തന്നെ ട്രംപിന് ലഭിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ട്രംപ് മസ്‌കിനെ പുകഴ്ത്തുകയും ചെയ്തിരുന്നു. സൂപ്പര്‍ ജീനിയസ് എന്നാണ് മസ്‌കിനെ ട്രംപ് വിശേഷിപ്പിച്ചിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.