പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപുകള്‍ക്കും നികുതി ചുമത്തി ട്രംപ്; സോഷ്യല്‍ മീഡിയയിൽ പരിഹാസം

കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമാണുള്ളത്

മനുഷ്യവാസം ഇല്ലാത്ത അന്റാര്‍ട്ടിക് ദ്വീപുകള്‍ക്ക് മേല്‍ 10 ശതമാനം നികുതി ചുമത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ക്ക് മേലാണ് ട്രംപിൻ്റെ നികുതി ചുമത്തല്‍. കടല്‍മാര്‍ഗം മാത്രം എത്താന്‍ സാധിക്കുന്ന ഈ ദ്വീപുകളില്‍ പെന്‍ഗ്വിനുകളും കടല്‍പക്ഷികളും മാത്രമാണുള്ളത് എന്നതാണ് രസകരമായ വസ്‌തുത. യുഎസിനെ സമ്പന്നതയിലേക്ക് എത്തിക്കാന്‍ പെന്‍ഗ്വിനുകളെയും ഡോണള്‍ഡ് ട്രംപ് ഉപയോഗിക്കുകയാണോ എന്നാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസം.

വൈറ്റ് ഹൗസ് പുറത്തുവിട്ട വ്യാപാര താരിഫ് ചുമത്തപ്പെടുന്ന ‘രാജ്യങ്ങളുടെ’ പട്ടികയിലാണ് ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകള്‍ ഉള്‍പ്പെട്ടത്. ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുള്ള ഹേഡ് ആന്‍ഡ് മക്‌ഡൊണാള്‍ഡ് ദ്വീപുകളിലേക്ക് എത്താന്‍ പെര്‍ത്തില്‍ നിന്ന് രണ്ടാഴ്‌ചയോളം ബോട്ടില്‍ സഞ്ചരിക്കണം.

ലോകത്തെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നത്. ഭൂമിയില്‍ ഒരിടവും സുരക്ഷിതമല്ലെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആൻ്റെണി അല്‍ബനീസ് ഇതിനോട് പ്രതികരിക്കവേ പറഞ്ഞു.

37,000 ഹെക്റ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ദ്വീപുകള്‍ ഫിലാഡല്‍ ഫിയയേക്കാള്‍ അല്‍പ്പം വലുതാണ്. 1997ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സമുദ്ര നിരപ്പില്‍ നിന്നും 2745 മീറ്റര്‍ ഉയരത്തിലുള്ള സജീവ അഗ്നിപര്‍വ്വതമായ ബിഗ് ബെന്‍ ആണ് ഹേഡ് ദ്വീപിലുള്ളത്.

അമേരിക്കക്ക് ‘വിമോചന ദിന’മെന്ന പ്രഖ്യാപനത്തോടെ വ്യാപാര പങ്കാളികള്‍ക്ക് കനത്ത തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്. അമേരിക്കയിലെത്തുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന ഇറക്കുമതി തീരുവ പത്ത് ശതമാനമാക്കി. ഇന്ത്യക്ക് മേല്‍ 26 ശതമാനവും ചൈനക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കുമെന്ന് അദ്ദേഹം അറിയിച്ചു. യൂറോപ്യന്‍ യൂണിയന്‍ 20 ശതമാനം തീരുവയും യുകെക്ക് പത്ത് ശതമാനവും ജപ്പാന് 24 ശതമാനവുമാണ് തീരുവ പ്രഖ്യാപിച്ചത്.

Photo Courtesy: The London Economic

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...