...
Home News National ‘ലോകത്തിൻ്റെ പ്രസിഡന്റിനെ പോലെ ട്രംപ് പെരുമാറുന്നു; എംഎ ബേബി

‘ലോകത്തിൻ്റെ പ്രസിഡന്റിനെ പോലെ ട്രംപ് പെരുമാറുന്നു; എംഎ ബേബി

രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ വർഗീയ- ഭീകരതയെ എതിർത്തിട്ടുണ്ട്, സിപിഐഎം പ്രതിനിധിസംഘം ഈ മാസം 12ന് ശ്രീനഗർ സന്ദർശിക്കും

220

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെ വിമർശിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ട്രംപ് പെരുമാറുന്നത് ലോകത്തിൻ്റെ പ്രസിഡന്റിനെ പോലെയാണ്. ഇതിനെതിരെ സിപിഐഎം പാർട്ടി നിലപാട് എടുക്കുമെന്നും എംഎ ബേബി പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആണ് ട്രംപിനെ കുറിച്ച് എംഎ ബേബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിലല്ല പെരുമാറുന്നതെന്നും എംഎ ബേബി കുറ്റപ്പെടുത്തി.

രാജ്യം ഒറ്റക്കെട്ടായി നിന്ന് ഈ വർഗീയ- ഭീകരതയെ എതിർത്തിട്ടുണ്ട്. സിപിഐഎം പ്രതിനിധിസംഘം ഈ മാസം 12ന് ശ്രീനഗർ സന്ദർശിക്കും. ഈ സന്ദർഭം കുറ്റങ്ങളോ വീഴ്ച്ചയോ ചർച്ച ചെയ്യാനുള്ളതല്ല. ഇൻ്റെലിജിൻസ് വീഴ്‌ച അടക്കം മാധ്യമങ്ങൾ പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇതെല്ലാം പിന്നീട് ചർച്ച ചെയ്യും.

പൂരം കലക്കലുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം പ്രതികരിക്കും. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ ബിജെപി സംസ്ഥാന അധ്യക്ഷൻമാർ പങ്കെടുക്കുന്നു എന്ന് ചില വാർത്തകൾ കണ്ടു. സിപിഐഎം സംസ്ഥാന സെക്രട്ടറി സദസിൽ ആണ് ഇരുന്നത്. പദ്ധതിക്കായി ഏറ്റവും കൂടുതൽ പണം മുടക്കിയത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.