...
Home News International ഒബാമയെ എഫ്ബിഐ അറസ്റ്റ് ചെയ്‌തതായി ‘എഐ വീഡിയോ’; പങ്കുവെച്ച് ട്രംപ്, രൂക്ഷവിമർശനം

ഒബാമയെ എഫ്ബിഐ അറസ്റ്റ് ചെയ്‌തതായി ‘എഐ വീഡിയോ’; പങ്കുവെച്ച് ട്രംപ്, രൂക്ഷവിമർശനം

യുഎസ് രാഷ്ട്രീയ നേതാക്കൾ "ആരും നിയമത്തിന് അതീതരല്ല"എന്ന് പ്രസ്‌താവിക്കുന്ന ഭാഗങ്ങൾ വീഡിയോയിൽ കാണിക്കുന്നു

230

മുൻ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്യുന്നതായി സൃഷ്‌ടിച്ച ‘എഐ വീഡിയോ’ പങ്കുവെച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് വീഡിയോ പോസ്റ്റ് ചെയ്‌തത്. ‘ആരും നിയമത്തിന് അതീതരല്ല’, എന്ന് ഒബാമ പറയുന്നതോടെ ആണ് വീഡിയോ ആരംഭിക്കുന്നത്.

തുടർന്ന് നിരവധി യുഎസ് രാഷ്ട്രീയ നേതാക്കൾ “ആരും നിയമത്തിന് അതീതരല്ല”എന്ന് പ്രസ്‌താവിക്കുന്ന ഭാഗങ്ങൾ വീഡിയോയിൽ കാണിക്കുന്നു. പിന്നാലെ ട്രംപും ഓബാമയും പ്രസിഡന്റിൻ്റെ ഓഫീസിലിരിക്കുന്നതും രണ്ട് എഫ്‌ബിഐ ഉദ്യോഗസ്ഥർ ഒബാമയെ വിലങ്ങുവെക്കുന്നതുമായ ഒരു എഐ നിർമ്മിത വീഡിയോയിലേക്ക് ദൃശ്യം മാറുന്നു. ട്രംപ് അതുകണ്ട് ചിരിച്ചു കൊണ്ട് ഇരിക്കുന്നതും വീഡിയോയിൽ കാണാം.

https://www.ndtv.com/video/obama-ai-video-trump-shares-video-of-barack-obama-getting-arrested-but-there-s-a-catch-to-it-969008

പിന്നാലെ ജയിലിനുള്ളിൽ തടവുകാരുടെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ഒബാമ നിൽക്കുന്ന ദൃശ്യത്തോടെ വീഡിയോ അവസാനിക്കുന്നു. വ്യാജ വീഡിയോ പങ്കുവെച്ചതിന് എതിരെ ട്രംപിൻ്റെ വിമർശകർ രംഗത്തെത്തിയിട്ടുണ്ട്. “വളരെ നിരുത്തരവാദപരം” എന്നാണ് ട്രംപിനെതിരായ വിമർശനം. ഒബാമക്കെതിരെ തെരഞ്ഞെടുപ്പ് തട്ടിപ്പ് ആരോപണം ഉയർന്ന് ആഴ്‌ചകൾക്ക് ശേഷമാണ് ഈ സംഭവമെന്നതും ശ്രദ്ധേയമാണ്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.