...
Home News International ഹമാസ് അനുകൂലികള്‍ എത്രയും വേഗം അമേരിക്ക വിടുക; വിസകള്‍ റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

ഹമാസ് അനുകൂലികള്‍ എത്രയും വേഗം അമേരിക്ക വിടുക; വിസകള്‍ റദ്ദാക്കാനുള്ള ഉത്തരവില്‍ ഒപ്പുവച്ച് ട്രംപ്

കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ, വിവിധ അമേരിക്കൻ സർവകലാശാലകളില്‍ ഗാസ യുദ്ധത്തെച്ചൊല്ലിയുള്ള വിദ്യാർത്ഥി പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ക്ക് പോലീസ് സഹായം തേടേണ്ടി വരുകയും ചെയ്തിരുന്നു.

347

പാലസ്തീനിലെ സായുധ ഗ്രൂപ്പായ ഹമാസ് അനുകൂല വിദ്യാര്‍ത്ഥികളുടെ വിസകള്‍ എത്രയും വേഗം റദ്ദ് ചെയ്യാനുള്ള ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. അമേരിക്കയിൽ പലസ്തീന്‍ അനുകൂല പ്രകടനങ്ങളില്‍ പങ്കെടുത്ത യുഎസ് പൗരന്മാര്‍ അല്ലാത്ത വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും പുറത്താക്കാനാണ് ട്രംപിന്റെ തീരുമാനം.

“അമേരിക്കയിലെ ഇസ്രയേല്‍ പൗരന്മാര്‍ക്ക് എതിരായ ഭീഷണികളിലും അക്രമങ്ങളിലും പങ്കാളികളായവര്‍ ഉടന്‍ വിചാരണ നേരിടേണ്ടി വരും. ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാ വിദേശികളെയും ഞങ്ങള്‍ കണ്ടെത്തും. അവരെ നാടുകടത്തും.” – ട്രംപ് പറഞ്ഞു.

അടുത്തമാസം 4ന് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്ക സന്ദർശിക്കാനിരിക്കെയാണ് ട്രംപിന്റെ നടപടി. അതേസമയം പൗരന്മാരല്ലാത്തവരെ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ നാടുകടത്തുന്നത് ഭരണഘടനാ വിരുദ്ധമായിരിക്കും എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

കഴിഞ്ഞ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ, വിവിധ അമേരിക്കൻ സർവകലാശാലകളില്‍ ഗാസ യുദ്ധത്തെച്ചൊല്ലിയുള്ള വിദ്യാർത്ഥി പ്രതിഷേധം ശക്തമായിരുന്നു. അധികൃതര്‍ക്ക് പോലീസ് സഹായം തേടേണ്ടി വരുകയും ചെയ്തിരുന്നു. നടപടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. ഏകദേശം 3,51,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയില്‍ ഉള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.