ജെഫ്രി എപ്സ്റ്റീൻ ലൈംഗിക ആരോപണ ഫയലുകളിൽ ട്രംപിൻ്റെ പേര്; ഗുരുതര ആരോപണങ്ങളുമായി മസ്‌ക്‌

2019 ജൂലൈയിൽ പ്രായപൂർത്തി ആകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ മുൻ ഡോജ് മേധാവിയും കോടീശ്വരനുമായി ഇലോൺ മസ്‌ക്‌ രം​ഗത്ത്. ​ഗൗരവമായ ആരോപണങ്ങൾ ഉന്നയിച്ചാണ് ട്രംപിനെതിരെ മസ്‌ക് രം​ഗത്ത് വന്നത്. അമേരിക്കൻ പ്രസിഡ‍ൻ്റ് ഡൊണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് അദ്ദേഹത്തിന് പകരം വരണമെന്നുമാണ് എക്‌സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്.

ജെഫ്രി എപ്സ്റ്റീനെതിരായ ലൈംഗികാരോപണ ഫയലുകളിൽ പ്രമുഖരുടെ പേരിനൊപ്പം ട്രംപിൻ്റെ പേരുമുണ്ടെന്ന ​ഗൗരവമായ ആരോപണവും എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ മസ്‌ക് വെളിപ്പെടുത്തി. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവരാത്തത് അതിനാലാണെന്നും മസ്‌ക് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സത്യം ഒരുനാൾ പുറത്തുവരുമെന്നും പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്‌പേസ് എക്‌സിൻ്റെ ഡ്രാഗൺ ബഹിരാകാശ പേടകം പിൻവലിക്കുമെന്നും മസ്‌ക് ഭീഷണി മുഴക്കിയിട്ടുണ്ട്.

‘വലിയ ബോംബ് ഇടേണ്ട സമയമായി, ഡൊണാൾഡ് ട്രംപ് എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. അവ പരസ്യമാക്കാത്തതിൻ്റെ യഥാർത്ഥ കാരണം അതാണ്. ഡിജെടി, നിങ്ങൾക്ക് ഒരു നല്ല ദിവസം ആശംസിക്കുന്നു!’ എന്നായിരുന്നു മസ്‌കിൻ്റെ എക്‌സ്‌ പോസ്റ്റ്. എപ്സ്റ്റീൻ ഫയലുമായി ബന്ധപ്പെട്ട പോസ്റ്റിന് പിന്നാലെ മാറ്റൊരു എക്‌സ് പോസ്റ്റിൽ ‘ഭാവിയിലേക്ക് ഈ പോസ്റ്റ് അടയാളപ്പെടുത്തുക. സത്യം പുറത്തുവരും’ എന്നും മസ്‌ക് കുറിച്ചു.

‘ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ’ എതിർത്ത മസ്‌കിൻ്റെ നിലപാടിൽ നിരാശയുണ്ടെന്ന്’ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ച് ഒരു മണിക്കൂറിനകമായിരുന്നു മസ്‌കിൻ്റെ സ്ഫോടനാത്മകമായ കുറിപ്പ്. ഇലോൺ മസ്‌കിൻ്റെ ടെസ്‌ലക്ക് നികുതി ഇളവുകൾ നൽകിയെന്ന ട്രംപിൻ്റെ വെളിപ്പെടുത്തലിന് പിന്നാലെ ടെസ്‌ല ഓഹരികളിൽ വൻ ഇടിവ് നേരിട്ടിരുന്നു.

ട്രംപ് അധികാരമേറ്റ ഉടൻ സർക്കാർ ചെലവ് വെട്ടിക്കുറക്കുക എന്ന ഉദ്ദേശത്തോടെ സ്ഥാപിച്ച ഡോജിൻ്റെ തലവനായി ഇലോൺ മസ്‌കിനെ നിയമിച്ചിരുന്നു. ജോലി വെട്ടിക്കുറക്കുന്നത് ഉൾപ്പെടെയുള്ള മസ്‌കിൻ്റെ നിലപാടുകൾ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും മസ്‌കും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടെന്ന വാർത്തകൾ പുറത്ത് വന്നത്. പിന്നാലെ മസ്‌ക് ഡോജിൻ്റെ നേതൃസ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം ബി​ഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കിയതോടെ ആണ് മസ്‌ക് ട്രംപ് പോര് പരസ്യമായത്.

‌ടെസ്‌ല പോലുള്ള വൈദ്യുത വാഹന നിർമ്മാതാക്കളെ അടക്കം ബാധിച്ചേക്കാവുന്ന ബില്ലിനെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ ആണ് മസ്‌കിനെതിരെ ട്രംപ് രം​​ഗത്ത് വന്നത്. ഇലോണും ഞാനും തമ്മിൽ നല്ലൊരു ബന്ധമുണ്ടായിരുന്നു. ഇനി നമ്മൾ അങ്ങനെ ആകുമോ എന്നറിയില്ല എന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇലോൺ “വ്യക്തിപരമായി എന്നെ മോശമായി പറഞ്ഞിട്ടില്ല, പക്ഷേ അടുത്തത് അങ്ങനെയാകുമെന്ന് എനിക്ക് ഉറപ്പുണ്ട്” -എന്നും ട്രംപ് കൂട്ടിച്ചേർത്തിരുന്നു. താനില്ലായിരുന്നെങ്കിൽ ട്രംപ് തിരഞ്ഞെടുപ്പിൽ തോൽക്കുമായിരുന്നു എന്നും എന്തൊരു നന്ദികേടാണ് എന്ന പ്രതികരണവുമായി മസ്‌ക് രം​ഗത്ത് വന്നിരുന്നു.

ട്രംപ് ഭരണകൂടം കൊണ്ടുവന്ന ബി​ഗ് ബ്യൂട്ടിഫുൾ ബിൽ പാസായതോടെ മസ്‌കിൻ്റെ ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ഇതിന് പിന്നാലെ ബില്ലിനെതിരെ രൂക്ഷ വിമർശനവുമായി മസ്‌ക് രം​ഗത്ത് വന്നിരുന്നു. ഇതിൻ്റെ ഒടുവിലാണ് ജെഫ്രി എപ്സ്റ്റീൻ ഫയലുകളിൽ ട്രംപിൻ്റെ പേരുണ്ടെന്ന വെളിപ്പെടുത്തലുമായി മസ്‌ക് രം​ഗത്ത് വന്നിരിക്കുന്നത്.

ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും സെലിബ്രിറ്റികളുടെയും ലൈംഗിക ആവശ്യങ്ങൾക്കായി പ്രായപൂർത്തിയാകാത്തവരെ കടത്തിയെന്ന കുറ്റം ചുമത്തപ്പെട്ട ജെഫ്രി എപ്സ്റ്റീനെതിരെ നടത്തിയ അന്വേഷണത്തിൻ്റെ ഫയലിൽ ട്രംപിൻ്റെ പേര് ഉണ്ടെന്നാണ് മസ്‌ക് ഇപ്പോൾ ആരോപിച്ചിരിക്കുന്നത്. കരീബിയൻ ദ്വീപിലും ന്യൂയോർക്ക്, ഫ്ലോറിഡ, ന്യൂ മെക്‌സിക്കോ എന്നിവിടങ്ങളിലെ വീടുകളിലും എപ്സ്റ്റീനും അയാളുടെ ഉന്നത ബന്ധങ്ങളുള്ള അതിഥികളും ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നു എന്ന് ആരോപിച്ച് നിരവധി സ്ത്രീകൾ നേരത്തെ രം​ഗത്ത് വന്നിരുന്നു.

2005ൽ, 14കാരിയെ ലൈംഗികമായി പീഡിപ്പിച്ചതായുള്ള പരാതിയെ തുട‍ർന്നാണ് ജെഫ്രി എപ്സ്റ്റീനെതിരെ അന്വേഷണം ആരംഭിക്കുന്നത്. അന്വേഷണത്തിൽ എപ്സ്റ്റീൻ 36 പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തതായി കണ്ടെത്തി. രണ്ട് കേസുകളിൽ ഇയാൾ കുറ്റം സമ്മതിക്കുകയും 2008ൽ ശിക്ഷിക്കപ്പെടുകയും ചെയ്‌തു. എന്നാൽ 13 മാസം മാത്രമാണ് എപ്സ്റ്റീന് ജയിലിൽ കഴിയേണ്ടി വന്നത്.

2019 ജൂലൈയിൽ പ്രായപൂർത്തി ആകാത്തവരെ ലൈംഗിക ആവശ്യങ്ങൾക്കായി കടത്തിയെന്ന കുറ്റത്തിന് ജെഫ്രി എപ്സ്റ്റീൻ വീണ്ടും അറസ്റ്റിലായി. ബാലലൈം​ഗിക പീഡന പരമ്പരയുമായി ബന്ധപ്പെട്ട വിചാരണക്കിടെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ 2019 ഓഗസ്റ്റിൽ ജയിലിൽ ആത്മഹത്യ ചെയ്‌തു. പിന്നാലെ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ പങ്കാളികളായവർക്ക് എതിരായ നിയമ നടപടികൾ നിർത്തി വെക്കുകയായിരുന്നു.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങൾ, ബന്ധപ്പെട്ട രേഖകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കോൾ റെക്കോർഡുകൾ, ചാറ്റുകൾ, വീഡിയോകൾ, അദ്ദേഹത്തിൻ്റെ കൂട്ടാളികളുടെയും ക്ലെയിന്റുകളുടെയും പേരുകൾ, മറ്റ് അന്വേഷണ ഡാറ്റ എന്നിവ ഉൾപ്പെടുന്ന ഫയലാണ് എപ്സ്റ്റീൻ ഫയലുകൾ എന്നറിയപ്പെടുന്നത്. എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണവും എപ്സ്റ്റീനുമായി ബന്ധപ്പെട്ട മെറ്റീരിയലുകളുമായി ബന്ധപ്പെട്ട് നടത്തിയ അവലോകനങ്ങളും അമേരിക്കൻ ഭരണകൂടം അം​ഗീകരിച്ചിട്ടുണ്ട്. എന്നാൽ തിരഞ്ഞെടുത്ത രേഖകൾ മാത്രമേ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പോപ്പ് ഐക്കൺ മൈക്കൽ ജാക്‌സൺ, നടൻ അലക് ബാൾഡ്‌വിൻ, ചലച്ചിത്ര നിർമ്മാതാവ് ഹാർവി വെയ്ൻ‌സ്റ്റൈൻ എന്നിവർ ജെഫ്രി എപ്‌സ്റ്റീൻ്റെ കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന എണ്ണമറ്റ സെലിബ്രിറ്റികളിൽ ഉൾപ്പെടുന്നുവെന്ന് 2025 ഫെബ്രുവരിയിൽ അമേരിക്കൻ നീതിന്യായ വകുപ്പിൻ്റെ ഒരു രേഖയിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കേസിൽ ഇവരുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷണത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇപ്പോഴും പൊതുജനങ്ങൾക്ക് ലഭ്യമായ നിലയിൽ പരസ്യപ്പെടുത്തിയിട്ടില്ല.

മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ, റോളിംഗ് സ്റ്റോൺസ് ഫ്രണ്ട്മാൻ മിക്ക് ജാഗർ, സംഗീതജ്ഞൻ കോർട്ട്‌നി ലവ് തുടങ്ങിയ നിരവധി ഉന്നത പേരുകൾ അമേരിക്കൻ നീതിന്യായ വകുപ്പിൻ്റെ ഉണ്ടായിരുന്നു. സൂപ്പർ മോഡൽ നവോമി കാംബെൽ, റോബർട്ട് എഫ് കെന്നഡി ജൂനിയറിൻ്റെ അമ്മ എഥേൽ കെന്നഡി, മുൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി, അന്തരിച്ച സെനറ്റർ ടെഡ് കെന്നഡി, അഭിഭാഷകൻ അലൻ ഡെർഷോവിറ്റ്സ്, നടന്മാരായ ഡസ്റ്റിൻ ഹോഫ്‌മാൻ, റാൽഫ് ഫിയന്നസ്, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ മുൻ ഭാര്യ ഇവാന ട്രംപിൻ്റെയും മകൾ ഇവാങ്ക ട്രംപിൻ്റെയും പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആയിരുന്നു റിപ്പോർട്ടുകൾ.

ഏറ്റവും ഒടുവിൽ പുറത്ത് വന്ന രേഖകൾ പ്രകാരം എപ്സ്റ്റീൻ്റെ വിമാന ലോഗുകളിൽ ബിൽ ക്ലിൻ്റെൺ, ഡൊണാൾഡ് ട്രംപ്, കെവിൻ സ്പേസി, നവോമി കാംബെൽ, പ്രിൻസ് ആൻഡ്രൂ, ടോമി ക്വിൻ, ദിദിയർ, മാർക്ക് മിഡിൽടൺ, ഷാരോൺ റെയ്നോൾഡ്‌സ്‌, ആൻഡി സ്റ്റുവർട്ട്, മരിയ ശ്രീവർ, മാറ്റ് ഗ്രോപ്പ്, ബോബ് വെൻഡി, എമ്മി ടെയ്‌ലർ, ജീൻ ലൂക്ക് ബ്രൂണൽ, ലാറി സമ്മേഴ്‌സ്, ഗ്ലെൻ ഡുബിൻ, അലൻ ഡെർഷോവിറ്റ്സ്, അലൻ ഗ്രീൻബെർഗ്, സോഫി ബിഡിൽ, ഇറ സുക്കർമാൻ, ഗിസ്ലെയ്ൻ മാക്സ്വെൽ, ഇവാ ആൻഡേഴ്‌സൺ, ജോൺ അലസ്സി എന്നിവരുടെ പേരുകൾ ഉൾപ്പെട്ടതായി റിപ്പോർ‌ട്ടുകൾ ഉണ്ടായിരുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും തമ്മിലുള്ള കൂടിക്കാഴ്ച. ആൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിൽ നടന്ന ഈ കൂടിക്കാഴ്ച, ഒരു ഔപചാരിക സന്ദർശനമെന്നതിലുപരി സംസ്ഥാന രാഷ്ട്രീയത്തിന്റെ ഭാവി ദിശയെക്കുറിച്ചുള്ള നിരവധി സൂചനകൾ നൽകുന്നതായാണ് വിലയിരുത്തൽ. തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ വിജയ് പുതിയ...

Keep exploring...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

More News

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...