...
Home News International ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; വടക്കൻ തീരത്ത് ശക്തമായ ഭൂകമ്പം

ജപ്പാനിൽ സുനാമി മുന്നറിയിപ്പ്; വടക്കൻ തീരത്ത് ശക്തമായ ഭൂകമ്പം

പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

172

ജപ്പാൻ്റെ വടക്കൻ തീരത്ത് ശക്തമായ ഭൂകമ്പം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നൽകി ജപ്പാൻ കാലാവസ്ഥാ ഏജൻസി. സാൻറികു തീരത്താണ് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈ പ്രദേശങ്ങളിലെ ആളുകളോട് മാറിത്താമസിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

വടക്കൻ ജപ്പാനിലെ സാൻറികു തീരത്ത് വൈകുന്നേരം 4:53ന് (0753 GMT) സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് ഏജൻസി അറിയിച്ചു. റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണിത്.

അതേസമയം, മൂന്ന് മീറ്റർ (10 അടി) വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.