...
Home News International ഇസ്രയേലിനെതിരെയുള്ള വംശഹത്യ കേസിൽ കക്ഷി ചേരാൻ തുർക്കി

ഇസ്രയേലിനെതിരെയുള്ള വംശഹത്യ കേസിൽ കക്ഷി ചേരാൻ തുർക്കി

ഗാസയിൽ നടത്തുന്ന ആക്രമണം ചൂണ്ടിക്കാട്ടി മെയ് മാസത്തിൽ തുർക്കി ഇസ്രായേലുമായുള്ള വ്യാപാരം അവസാനിപ്പിച്ചിരുന്നു

242

പാലസ്തിൻ ആക്രമണങ്ങളെ തുടർന്ന് ഇസ്രയേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിൽ കക്ഷി ചേരാൻ തുർക്കി യുഎൻ അന്താരാഷ്‌ട്ര കോടതിയിൽ അപേക്ഷ നൽകും. ഗാസയിന്മേലുള്ള ഇസ്രയേലിൻ്റെ നടപടികളുടെ കടുത്ത വിമർശകരിൽ ഒരാളാണ് തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗൻ.

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അഡോൾഫ് ഹിറ്റ്‌ലറുമായാണ് അദ്ദേഹം കഴിഞ്ഞ ദിവസം താരതമ്യപ്പെടുത്തിയത്. ഐസിസി കോടതിയിൽ ഇസ്രായേൽ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും പാശ്ചാത്യ രാജ്യങ്ങളെ ഇസ്രായേലിനെ പിന്തുണച്ചതിന് വിമർശിക്കുകയും ചെയ്തു.

ഗാസയിൽ നടത്തുന്ന ആക്രമണം ചൂണ്ടിക്കാട്ടി മെയ് മാസത്തിൽ തുർക്കി ഇസ്രായേലുമായുള്ള വ്യാപാരം അവസാനിപ്പിച്ചിരുന്നു . പലസ്തീന്‍ ജനത അപകടത്തിലാണെന്നും ഇസ്രയേല്‍ വംശഹത്യ നടത്തുന്നുവെന്നും ചൂണ്ടിക്കാണിച്ച് ദക്ഷിണാഫ്രിക്കയാണ് പരാതി നൽകിയത്.

ഇതിനെ തുടർന്ന് ഗാസയിലെ വംശഹത്യ അവസാനിപ്പിക്കുന്നതിനായി സാധിക്കുന്നതെല്ലാം ചെയ്യണമെന്ന് ജനുവരിയില്‍ കോടതി ഉത്തരവിട്ടിരുന്നു. പക്ഷെ വംശഹത്യ ആരോപണങ്ങളെല്ലാം ഇസ്രയേല്‍ തള്ളുകയായിരുന്നു. നിലവിൽ കേസിൽ നിക്കരാഗ്വ, കൊളംബിയ, ലിബിയ, മെക്‌സിക്കോ, സ്‌പെയിൻ, പാലസ്തീനിയൻ ഉദ്യോഗസ്ഥർ കേസിൽ കക്ഷി ചേരാൻ ശ്രമം നടത്തുന്നുണ്ട് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.