...
Home News Kerala കേരളത്തിലെ ഐ.ടി.ഐ കളില്‍ ശനിയാഴ്ച അവധി, രണ്ട് ദിവസം ആര്‍ത്തവ അവധിയും

കേരളത്തിലെ ഐ.ടി.ഐ കളില്‍ ശനിയാഴ്ച അവധി, രണ്ട് ദിവസം ആര്‍ത്തവ അവധിയും

ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസവുമാക്കി.ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം.

198

സംസ്ഥാനത്തെ ഐ.ടി.ഐ കളില്‍ ശനിയാഴ്ച അവധി, രണ്ട് ദിവസം ആര്‍ത്തവ അവധിയും. സുപ്രധാന തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി. ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അനുവദിച്ചു. ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസവുമാക്കി.ഐ.ടി.ഐ. ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം.

ഇന്നത്തെ കാലഘട്ടത്തില്‍ എല്ലാ മേഖലകളിലും വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വളരെ ആയാസമേറിയ നൈപുണ്യ പരിശീലന ട്രേഡുകളില്‍ പോലും വനിതാ ട്രെയിനികള്‍ നിലവിലുണ്ട്. ഇക്കാര്യങ്ങള്‍ എല്ലാം പരിഗണിച്ചാണ് ഐടിഐകളിലെ വനിതാ ട്രെയിനികള്‍ക്ക് ആര്‍ത്തവ അവധിയായി മാസത്തില്‍ രണ്ട് ദിവസം അനുവദിക്കുന്നത്.

ഐടിഐ. ട്രെയിനികള്‍ക്ക് എല്ലാ ശനിയാഴ്ചയും അവധി അനുവദിക്കുവാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതു മൂലം പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനായി ഐടിഐ ഷിഫ്റ്റുകള്‍ പുനര്‍ നിശ്ചയിക്കും. ആദ്യ ഷിഫ്റ്റ് രാവിലെ 7.30 മുതല്‍ വൈകുന്നേരം 3.00 മണി വരെയും രണ്ടാം ഷിഫ്റ്റ് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 :30 വരെയുമായിരിക്കും.

ട്രെയിനികള്‍ക്ക് ശനിയാഴ്ച അവധിയാണെങ്കിലും ആവശ്യമുള്ളവര്‍ക്ക് ഷോപ്പ് ഫ്‌ളോര്‍ ട്രെയിനിംഗ്, ഹ്രസ്വകാല പരിശീലന കോഴ്‌സുകള്‍ എന്നിവയ്ക്കായി മറ്റു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കായും ഈ ശനിയാഴ്ചകള്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.