...
Home News National ജമ്മു കാശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

ജമ്മു കാശ്‌മീരിൽ നുഴഞ്ഞുകയറ്റ ശ്രമം രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു

വെള്ളിയാഴ്‌ച ഒരു ഓപ്പറേഷൻ ആരംഭിച്ചതായി ശ്രീനഗർ ആസ്ഥാനമായുള്ള കരസേനയുടെ ചിനാർ കോർപ്‌സ്

202

ജമ്മു കാശ്‌മീരിലെ കുപ്വാര ജില്ലയിലെ നിയന്ത്രണ രേഖയിൽ (എൽ‌ഒ‌സി) നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി. രണ്ട് അജ്ഞാത തീവ്രവാദികൾ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

കുപ്വാരയിലെ കേരൻ സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം നടന്നതായി രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ച ഒരു ഓപ്പറേഷൻ ആരംഭിച്ചതായി ശ്രീനഗർ ആസ്ഥാനമായുള്ള കരസേനയുടെ ചിനാർ കോർപ്‌സ് അറിയിച്ചു.

“സംശയാസ്‌പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സൈന്യം അതിനെ വെല്ലുവിളിച്ചു. ഇത് തീവ്രവാദികൾ വിവേചന രഹിതമായി വെടിവെയ്‌ക്കാൻ കാരണമായി,” -സൈന്യം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

“നടന്നു കൊണ്ടിരിക്കുന്ന ഓപ്പറേഷനിൽ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. പ്രദേശത്ത് തിരച്ചിൽ പുരോഗമിക്കുന്നു,” -എന്ന് സൈന്യം അറിയിച്ചു. -ഉറവിടം: പി.ടി.ഐ

വാർത്തകൾക്ക് വാട്‍സ് ആപ്പ് ഗ്രൂപ്പിൽ ചേരാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.