പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത് ഇടുക്കി കൽത്തൊട്ടി വെളിനാങ്കട്ടം നെല്ലിമൂട്ടിൽ വീട്ടിൽ ഗായത്രി മോഹനൻ (26) എന്നിവരെയാണ് അഞ്ചൽ പോലീസ് അറസ്റ്റു ചെയ്‌തത്.

പൊലീസ് ഉദ്യോഗസ്ഥനായ വിവേകും ആരതിയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമാണ് ബൈക്ക് കത്തിക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. പൊലീസ് കസ്റ്റഡിയിൽ ആയ ആരതിയെ എലി വിഷം ഉള്ളിൽ ചെന്ന നിലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആറന്മുള പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആർച്ചൽ പാലവിള വീട്ടിൽ വിവേകിൻ്റെ വീട്ടുമുറ്റത്തിരുന്ന ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിച്ചത്. അന്വേഷണത്തിൻ്റെ ഭാ​ഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചെങ്കിലും വ്യക്തത ലഭിക്കാത്തതിനെ തു‍‌ടർന്ന് ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല.

യുവതികൾ എത്തിയ ഓട്ടോറിക്ഷ കണ്ടെത്തുകയും ഗൂഗിൾ പേ വഴി ഡ്രൈവർക്ക് പണം കൊടുത്തതിൻ്റെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി. പിന്നീട് സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവരുടെ ചിത്രങ്ങൾ തയ്യാറാക്കി. ഓട്ടോഡ്രൈവർ ചിത്രങ്ങൾ തിരിച്ചറിഞ്ഞതോടെ ആണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി. മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണാ വിജയൻ്റെ കമ്പനിയായ എക്‌സാലോജിക് സൊല്യൂഷന്‍സും സിഎംആര്‍എല്ലും തമ്മിലുളള ഇടപാടുകളില്‍ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് കമ്പനിയും (സിഎംആർഎൽ) ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജി...

Keep exploring...

ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ട് യുഎസ്...

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി. മുന്‍ മുഖ്യമന്ത്രി പിണറായി...

More News

ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെ ഇറാൻ്റെ മിസൈൽ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചു

ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ തുടരുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ബോട്ടുകളെയും ലക്ഷ്യമിട്ട് യുഎസ്...

സിഎംആര്‍എല്‍- എക്‌സാലോജിക് ഇടപാട് കേസ്; ഇഡി അന്വേഷണം തുടരാന്‍ അനുമതി നൽകി ഹൈക്കോടതി

സിഎംആര്‍എല്‍- എക്‌സാലോജിക് കേസില്‍ സിഎംആര്‍എല്ലിന് തിരിച്ചടി. ഇഡി അന്വേഷണം നിര്‍ത്തിവെക്കണമെന്ന ആവശ്യം ഹൈക്കോടതി തളളി. മുന്‍ മുഖ്യമന്ത്രി പിണറായി...

കേരള രാഷ്ട്രീയം മാറുമ്പോൾ, മമ്മൂട്ടിയും മോഹൻലാലും സതീശന്റെ പരിപാടികളിൽ പങ്കെടുക്കുന്നു

| വേദനായകി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം പുതിയ വഴിത്തിരിവുകളിലൂടെ കടന്നുപോകുന്നതിനിടെ, മലയാള സിനിമയിലെ രണ്ട് മഹാതാരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൊതുപ്രത്യക്ഷപ്പെടലുകൾ...

വിവാഹ തർക്കങ്ങളിൽ എല്ലാ ഭാര്യാ പിതാക്കളെയും ക്രിമിനൽ നിയമത്തിന് ലക്ഷ്യം വെക്കാൻ കഴിയില്ല: സുപ്രീം കോടതി

വ്യക്തമായ അടിസ്ഥാനമില്ലാത്ത എല്ലാത്തരം ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ, ഒരു ദാമ്പത്യ തർക്കത്തിൽ ഭർത്താവിൻ്റെ എല്ലാ ബന്ധുക്കൾക്കും എതിരെ ക്രിമിനൽ നിയമം...

പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു; ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചു. അടുത്ത മാസം മൂന്നാം തീയതി വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം....

മുനമ്പം വിഷയത്തിൽ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം

| വേദനായകി മുനമ്പം ഭൂമി വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുന്നോട്ടുവെക്കുന്ന നിലപാട് പുതിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. പുതിയ...

മധു കൊലക്കേസ്; ഒന്നാം പ്രതിയെ വെറുതെ വിട്ടു, സുപ്രീംകോടതിയെ സമീപിക്കുമെന്ന് സഹോദരി

അട്ടപ്പാടിയിലെ മധുവിൻ്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. രണ്ടാം പ്രതി മുതലുള്ള 12 പ്രതികൾക്കാണ് ജീവപര്യന്തം വിധിച്ചത്....

വിജയ് സർക്കാരിന്റെ സിനിമാ മേഖലയ്ക്ക് അനുകൂല തീരുമാനം; ആദ്യ ആഴ്ചയിൽ ദിവസേന 5 ഷോകൾക്ക് അനുമതി

തമിഴ്‌നാട്ടിൽ സിനിമാ വ്യവസായത്തിന് ആശ്വാസമായി പുതിയ സർക്കാർ തീരുമാനം. സംസ്ഥാനത്ത് റിലീസ് ചെയ്യുന്ന പുതിയ തമിഴ് സിനിമകൾക്ക് ആദ്യ...