...
Home News International പാകിസ്ഥാൻ പ്രധാനമന്ത്രി ഡമ്മിയായി; ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ അണ്ടർ 19 ടീം പാകിസ്ഥാൻ ആർമി...

പാകിസ്ഥാൻ പ്രധാനമന്ത്രി ഡമ്മിയായി; ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ അണ്ടർ 19 ടീം പാകിസ്ഥാൻ ആർമി ചീഫിനെ കണ്ടു

യുവ ക്രിക്കറ്റ് താരങ്ങൾ അവരുടെ കഴിവ്, അച്ചടക്കം, ടീം വർക്ക് എന്നിവയിലൂടെ രാജ്യത്തിന് പ്രശസ്തി നേടിത്തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

301

ഈ മാസം 21 ന് നടന്ന അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ടീം 191 റൺസിന്റെ വൻ വിജയമാണ് നേടിയത്. പാകിസ്ഥാൻ 191 റൺസിന് വിജയിച്ചു. 113 പന്തിൽ നിന്ന് 172 റൺസ് നേടിയ പാകിസ്ഥാൻ ബാറ്റ്സ്മാൻ സമീർ ടീമിന്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. 348 റൺസ് എന്ന വലിയ ലക്ഷ്യത്തെ പിന്തുടർന്ന ടീം ഇന്ത്യ വെറും 156 റൺസിന് ഓൾ ഔട്ടായി.

വിജയത്തിനുശേഷം, പാകിസ്ഥാൻ ടീം രാജ്യത്തിന്റെ സൈനിക മേധാവി അസിം മുനീറിനെ കണ്ടു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മെഹ്‌സിൻ നഖ്‌വി ടീം അംഗങ്ങളെ മുനീറിന് പരിചയപ്പെടുത്തി. പാകിസ്ഥാൻ ടീമിന്റെ മെന്റർ സർഫറാസ് അഹമ്മദും ചടങ്ങിൽ പങ്കെടുത്തു. പാകിസ്ഥാൻ ടീമിന്റെ മികച്ച വിജയത്തിന് അസിം മുനീർ പ്രശംസിച്ചു.

യുവ ക്രിക്കറ്റ് താരങ്ങൾ അവരുടെ കഴിവ്, അച്ചടക്കം, ടീം വർക്ക് എന്നിവയിലൂടെ രാജ്യത്തിന് പ്രശസ്തി നേടിത്തന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ വിജയം ക്രിക്കറ്റ് മേഖലയ്ക്ക് മാത്രമല്ല, പാകിസ്ഥാൻ രാജ്യത്തിനും അഭിമാനകരമാണെന്ന് മുനീർ പറഞ്ഞു. ഭാവിയിൽ ഇത്തരം നിരവധി വിജയങ്ങൾ അവർ നേടുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.

അതേസമയം , പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന് പകരം സൈനിക മേധാവിയുമായി പാക് ടീം കൂടിക്കാഴ്ച നടത്തിയത് ചർച്ചാ വിഷയമായി. പാക് പ്രധാനമന്ത്രി ഒരു ഡമ്മിയായി മാറിയെന്ന് പറയുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു. അസിം മുനീറിന് അടുത്തിടെ പരിധിയില്ലാത്ത അധികാരങ്ങൾ നൽകിയിരുന്നു .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.