യുഎഇയുടെ സ്വപ്‌നം; എത്തിഹാദ് റെയില്‍ കുതിക്കാൻ ഒരുങ്ങുന്നു

2 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകൾ

യുഎഇ നിവാസികൾ ഏറെ ആകാംഷയോടെ കാത്തിരുന്ന എത്തിഹാദ് റെയിലിൻ്റെ ആദ്യ യാത്രാ ട്രെയിൻ സർവീസിലോക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിക്കുന്നു. ജൂൺ 30ന് ആരംഭിക്കുന്ന ആദ്യ സർവീസിനായി സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാൻ സ്വദേശികൾക്കും സന്ദർശകർക്കും ഒരുപോലെ അവസരമുണ്ട്. യുഎഇയിലെ വിവിധ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതി രാജ്യത്തെ നഗരങ്ങൾ തമ്മിലുള്ള ദീർഘദൂര യാത്രകളിൽ വലിയ വിപ്ലവമാണ് സൃഷ്‌ടിക്കാൻ പോകുന്നത്.

ആദ്യഘട്ട സർവീസുകൾക്കായി ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് വലിയ തോതിലുള്ള ഓഫറുകളാണ് എത്തിഹാദ് റെയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരിമിത കാലത്തേക്കുള്ള ഈ പ്രത്യേക ഓഫർ പ്രകാരം ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അബുദാബി- ഫുജൈറ റൂട്ടിലെ ഉദ്ഘാടന സർവീസിന് വെറും 55 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ബുക്കിങ് പ്ലാറ്റ്‌ഫോം നൽകുന്ന വിവരങ്ങൾ പ്രകാരം കംഫർട്ട് ക്ലാസ് ടിക്കറ്റുകൾ യഥാർത്ഥ നിരക്കായ 109 ദിർഹത്തിൽ നിന്നും പകുതിയായി കുറച്ച് 55 ദിർഹത്തിനും, പ്രീമിയം ക്ലാസ് ടിക്കറ്റുകൾ യഥാർത്ഥ നിരക്കായ 239 ദിർഹത്തിൽ നിന്നും കുറഞ്ഞ് 120 ദിർഹത്തിനും ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്.

എയർലൈനുകളിലേത് പോലെ യാത്രക്കാരുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാൻ സാവർ, വാല്യൂ, ഫ്ലെക്‌സ് എന്നീ കാറ്റഗറികളും എത്തിഹാദ് റെയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ 2 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്കും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പ്രത്യേക ഇളവുകൾ ഉണ്ടാകും. രണ്ട് വയസിൽ താഴെയുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മടിയിലിരുന്ന് തികച്ചും സൌജന്യമായി യാത്ര ചെയ്യാൻ സാധിക്കും.

എങ്ങനെ ബുക്ക് ചെയ്യാം

എത്തിഹാദ് റെയിലിൻ്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക ബുക്കിങ് വെബ്സൈറ്റ് വഴിയോ യാത്രക്കാർക്ക് തീയതിയും ക്ലാസും തിരഞ്ഞെടുത്ത് ഓൺലൈനായി പേയ്‌മെന്റ് പൂർത്തിയാക്കി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ ഉദ്ഘാടന ദിവസത്തെ പല സർവീസുകളിലെയും ടിക്കറ്റുകൾ വിറ്റുതീരുകയോ വളരെ കുറച്ചു മാത്രം ബാക്കിയാവുകയോ ചെയ്‌തത് പദ്ധതിക്ക് ലഭിച്ച ജനപ്രീതി വ്യക്തമാക്കുന്നു. ആദ്യ ടൈംടേബിൾ പ്രകാരം രണ്ട് ഭാഗത്തേക്കും ദിവസേന മൂന്ന് നേരിട്ടുള്ള സർവീസുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.

അബുദാബിയിൽ നിന്ന് രാവിലെ 8:19, ഉച്ചയ്ക്ക് 1:53, വൈകുന്നേരം 6:39 എന്നീ സമയങ്ങളിലും ഫുജൈറയിൽ നിന്ന് പുലർച്ചെ 5:34, രാവിലെ 10:59, വൈകുന്നേരം 5:28 എന്നീ സമയങ്ങളിലുമാണ് ട്രെയിനുകൾ പുറപ്പെടുക. മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ അബുദാബി സ്റ്റേഷനെ അൽ ഹിലാൽ സിറ്റിയിലെ ഫുജൈറ സ്റ്റേഷനുമായാണ് ആദ്യ ഘട്ടത്തിൽ ബന്ധിപ്പിക്കുന്നത്. റോഡ് മാർഗ്ഗമുള്ള ദീർഘദൂര യാത്രക്ക് പകരമാകുന്ന ഈ ട്രെയിൻ യാത്രയിലൂടെ ഇരു എമിറേറ്റുകൾക്കുമിടയിലെ യാത്രാസമയം വെറും 1 മണിക്കൂറും 45 മിനിറ്റുമായി ചുരുങ്ങും.

ജൂൺ 30-ലെ ലോഞ്ച് അബുദാബി- ഫുജൈറ റൂട്ടിലാണെങ്കിലും മറ്റ് സ്റ്റേഷനുകൾ ഘട്ടങ്ങളായി തുറക്കുമെന്ന് എത്തിഹാദ് റെയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-ഓടെ ദുബായും അൽ ദൈദും റെയില്‍ ശൃംഖലയുടെ ഭാഗമാകും. തുടർന്നുള്ള ഘട്ടങ്ങളിൽ ഡിസംബറിൽ അൽ ദഫ്ര സ്റ്റേഷനുകളും, 2027 മാർച്ചിൽ ഷാർജ സ്റ്റേഷനും പ്രവർത്തനസജ്ജമാകും.

യാത്രക്കാർക്കായി ഒരുക്കിയത്

യാത്രക്കാർക്കായി മികച്ച സജ്ജീകരണങ്ങളാണ് എത്തിഹാദ് ഒരുക്കിയിരിക്കുന്നത്. കംഫർട്ട് സീറ്റുകൾ, ഓൺബോർഡ് വൈഫൈ എന്നിവ ട്രെയിനുകളിൽ ലഭ്യമാണ്. 400 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള 13 ട്രെയിനുകളാണ് സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. കൂടാതെ സ്റ്റേഷനുകളിൽ വിശാലമായ പാർക്കിങ് ഏരിയകൾ, പ്രാർത്ഥനാ മുറികൾ, ഫാമിലി വെയ്റ്റിങ് ഏരിയകൾ, കഫറ്റീരിയകൾ, റീട്ടെയിൽ ഷോപ്പുകൾ, ടാക്‌സി- ബസ് കണക്ഷനുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ദേശീയ പതാക ഉയർത്താൻ അനുമതി ആവശ്യമില്ല’; പോലീസ് നോട്ടീസിന് എതിരെ നേഹ ബോറ ഹൈക്കോടതിയിൽ

ന്യൂഡൽഹി: ദേശീയ പതാക ഉയർത്താൻ പൗരന്മാർക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്ന് വാദിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎസ്എ) പ്രസിഡന്റ് നേഹ ബോറ ഡൽഹി ഹൈക്കോടതിയെ...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...

റഷ്യയുടെ സമ്മർദ്ദവും തന്ത്രപരമായ നീക്കങ്ങളും: ഇന്ത്യ അഞ്ചാം തലമുറ യുദ്ധവിമാനമായ ‘എസ്.യു-57’ വാങ്ങുമോ?

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനമാണ് എ.എം.സി.എ (Advanced Medium Combat Aircraft). ഈ...

‘ടിബറ്റിലും ചൈനയുടെ ഭാഗങ്ങളിലും ശക്തമായ ഭൂചലനം’; ഹിമാനികൾ ഉരുകുന്നതിൽ ആശങ്ക, മുന്നറിയിപ്പ്

ടിബറ്റിലും ചൈനയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചു. ഭൂകമ്പത്തിന്റെ തീവ്രത, ആഴം,...

പഞ്ചാബിൽ അടുത്ത സർക്കാർ എൻഡിഎയുടേത്; എഎപിക്കും കോൺഗ്രസിനും എതിരെ അമിത് ഷാ

ന്യൂഡൽഹി: പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാനാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ്, ആം ആദ്മി...

ഡി- കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായുള്ള ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച യുഎൻ റിപ്പോർട്ട്; ശക്തമായ എതിർപ്പുമായി ഇന്ത്യ

ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഡി-കമ്പനിയെ ‘ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിമിനൽ സംഘം’ എന്ന് വിശേഷിപ്പിച്ച...

ഇസ്രായേലിൽ നിർണായക തിരഞ്ഞെടുപ്പ് പോരാട്ടം; നെതന്യാഹുവിന്റെ ഭാവി നിർണയിക്കുന്നത് 61 സീറ്റുകൾ

ജറുസലേം: ഇസ്രായേലിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വീണ്ടും ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അധികാരത്തുടർച്ചയും പ്രതിപക്ഷത്തിന്റെ തിരിച്ചുവരവുമാണ് തിരഞ്ഞെടുപ്പിലെ പ്രധാന...