‘യുഡിഎഫ് സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ ഉപേക്ഷിച്ചു’; മഞ്ഞക്കുറ്റികള്‍ നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദേശം

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചു കൊണ്ടിരിക്കുക ആണെന്ന് മുഖ്യമന്ത്രി

കേരളത്തിൽ സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനങ്ങളും റദ്ദാക്കി. സമരത്തിന് എതിരായ കേസ് റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മഞ്ഞക്കുറ്റി നീക്കാന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വ്യക്തമാക്കുക ആയിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ ഒന്നിനും സാധിക്കാതെ സാധാരണക്കാരായ ആളുകള്‍ വിഷമിച്ചു കൊണ്ടിരിക്കുക ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് സുപ്രധാനമായ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. പാരിസ്ഥിതികമായോ സാമ്പത്തികമായോ കേരളത്തെ ബാധിക്കാത്ത തരത്തിലുള്ള അതിവേഗ ഇടനാഴിക്കായി പഠനം നടത്തുകയാണ്. കൃത്യമായ ഡിപിആര്‍ പോലുമില്ലാത്ത പദ്ധതിയായിരുന്നു സില്‍വര്‍ ലൈന്‍. നടപ്പാക്കിയിരുന്നെങ്കില്‍ പാരിസ്ഥിതികമായ ദുരന്തമായേനേ- മുഖ്യമന്ത്രി പറഞ്ഞു.

2026 ഓഗസ്റ്റ് 31ന് അകം കാലാവധി അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും 2026 നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കുന്നതിന് പിഎസ്‌സിക്ക് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. സാധാരണ അങ്ങനെ ചെയ്യാറില്ലെന്നും, എന്നാല്‍ തിരഞ്ഞെടുപ്പും മറ്റുമായി ബന്ധപ്പെട്ട് ആ സമയത്ത് ഒരുതരത്തിലുള്ള നിയമനങ്ങളും നടന്നിട്ടില്ലെന്നും ഇത് പല പട്ടികള്‍ക്കും ബുദ്ധിമുട്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉദ്യോഗാര്‍ഥികളുടെ വികാരം മാനിച്ചുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം സര്‍ക്കാര്‍ എടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം, വിവിധ വകുപ്പുകള്‍ക്കായി തിരിച്ച് ആ വകുപ്പുകള്‍ ഈ മാനിഫെസ്റ്റോ നടപ്പാക്കുന്നതിന് വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കൊടുത്തിട്ടുണ്ട്. വിഷന്‍ 2031 എന്നാണ് അതിന് പേരിട്ടിരിക്കുന്നത്. ജൂണ്‍ ഒന്നാം തിയതി മുതല്‍ 100 ദിവസക്കാലം ഏറ്റവും അത്യാവശ്യമായി ചെയ്‌ത്‌ തീര്‍ക്കേണ്ട കാര്യങ്ങള്‍ ചെയ്യാനുള്ള കര്‍മ പദ്ധതി നിലവില്‍ വരും- മുഖ്യമന്ത്രി പറഞ്ഞു.

പത്മ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യുന്നതിന് വേണ്ടിയുള്ള സബ് കമ്മിറ്റി രൂപീകരിക്കും. ഹൈക്കോടതിയിലെ അഡിഷണല്‍ അഡ്വക്കേറ്റ് ജനറലായി മുഹമ്മദ് ഷായെ നിയമിച്ചു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും ട്രംപ്. അതിനിടെ അമേരിക്ക പുതിയ യുദ്ധത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ഇറാൻ പാർലമെന്റ് സ്‌പീക്കർ മുഹമദ് ബാ​ഗർ ​ഗാലിബാഫ് രം​ഗത്തെത്തി. വെടിനിർത്തലിനിടെ ഇറാൻ സേന...

Keep exploring...

മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കാൻ നിർദ്ദേശം

പശ്ചിമ ബംഗാൾ സംസ്ഥാനത്ത് ഉടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

More News

മദ്രസകളിലും വന്ദേമാതരം നിര്‍ബന്ധം; അസംബ്ലികളില്‍ ആലപിക്കാൻ നിർദ്ദേശം

പശ്ചിമ ബംഗാൾ സംസ്ഥാനത്ത് ഉടനീളമുള്ള മദ്രസകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം...

‘വീണ്ടും ആക്രമിച്ചാൽ’ അമേരിക്ക ദുഖിക്കേണ്ടി വരുമെന്ന് ഇറാൻ

ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപിൻ്റെ അവകാശവാദം. കരാറിലെത്താൻ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും...

‘തുർക്കിയെയുടെ പുതിയ മിസൈൽ’; 6000 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയെയും യുഎസിനെയും ആക്രമിക്കാൻ കഴിയും

തുർക്കി തങ്ങളുടെ ആദ്യത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ (ICBM) വികസിപ്പിക്കാനുള്ള അഭിലാഷകരമായ പദ്ധതികൾ അവതരിപ്പിച്ചു. ഇത് പ്രതിരോധ മേഖലയിലെ...

പൊലീസ് ക്രൂരത, പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ ഇങ്ങനെ

പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് ക്രൂരത. സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം. ലാത്തികൊണ്ട് തലക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട്...

മുൻ ഡിജിപി എ.ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവ്

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്‌ടാവായി മുൻ ഡിജിപി എ.ഹേമചന്ദ്രനെ നിയമിച്ചു. പൊലീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആഭ്യന്തര മന്ത്രിക്ക്...

പിണറായിയെ കടത്തിവെട്ടിയ വിഡി സതീശന്‍; കൈകാര്യം ചെയ്യുന്നത് 35 വകുപ്പുകള്‍

സംസ്ഥാന ഭരണരംഗത്ത് നിർണായക രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി വിഡി സതീശൻ 35 വകുപ്പുകളുടെ ചുമതല ഏറ്റെടുത്തതായി റിപ്പോർട്ടുകൾ....

വൈഭവ് സൂര്യവംശിക്ക് കുംബ്ലെയുടെ പ്രശംസ; ഗെയ്‌ലിന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രവചനം

ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ യുവതാരം Vaibhav Suryavanshi വൈഭവ് സൂര്യവംശി ക്രിക്കറ്റ് ലോകത്തിന്റെ...

‘മെലഡി’ വൈറലായതിന് പിന്നാലെ മോദിക്ക് നന്ദി പറഞ്ഞ് പാർലെ പ്രോഡക്ട്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിക്ക് ‘മെലഡി’ ടോഫി സമ്മാനിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്...