...
Home News Kerala യുഡിഎഫ് സർക്കാരുകൾ നാടിനെ അധോഗതിയിലേക്കാണ് കൊണ്ടുപോയത്: പിണറായി വിജയൻ

യുഡിഎഫ് സർക്കാരുകൾ നാടിനെ അധോഗതിയിലേക്കാണ് കൊണ്ടുപോയത്: പിണറായി വിജയൻ

2016ൽ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ആദ്യം പരിശോധിച്ചത് പെൻഷൻ കുടിശിക എത്രയുണ്ട് എന്നായിരുന്നു. പിന്നീട് തുടർഭരണം ലഭിച്ചപ്പോഴും സർക്കാർ പല നേട്ടങ്ങളും കൈവരിച്ചു.

302

കേരളത്തിൽ അതിദരിദ്രർ ഇല്ലാതായതിന് കാരണം തുടർഭരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് സർക്കാരുകൾ നാടിനെ അധോഗതിയിലേക്കാണ് കൊണ്ടുപോയത്. ഉമ്മൻചാണ്ടി സർക്കാർ എല്ലാ മേഖലകളിലും പിന്നോട്ട് പോയി. എൽഡിഎഫ് തുടങ്ങിവച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ യുഡിഎഫ് സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.

2016ൽ സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ആദ്യം പരിശോധിച്ചത് പെൻഷൻ കുടിശിക എത്രയുണ്ട് എന്നായിരുന്നു. പിന്നീട് തുടർഭരണം ലഭിച്ചപ്പോഴും സർക്കാർ പല നേട്ടങ്ങളും കൈവരിച്ചു. 2021ൽ എൽഡിഎഫ് അല്ല യുഡിഎഫ് ആണ് വന്നതെങ്കിൽ എല്ലാ നേട്ടങ്ങളും പിറകോട്ട് പോകുമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു. കേരളം ആരോഗ്യരംഗത്ത് ലോക രാജ്യങ്ങളെക്കാൾ മുൻപിലാണെന്നും ശിശുമരണ നിരക്ക് അമേരിക്കയേക്കാൾ കുറവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.