...
Home News Kerala നിലമ്പൂർ വിലപേശൽ; വെല്‍ഫെയർ പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് പാർട്ടിയാക്കുമോ?

നിലമ്പൂർ വിലപേശൽ; വെല്‍ഫെയർ പാർട്ടിയെ യുഡിഎഫ് അസോസിയേറ്റ് പാർട്ടിയാക്കുമോ?

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തില്‍ തുടക്കത്തിൽ അതൃപ്തിയുണ്ടായിരുന്ന വെല്‍ഫെയർ പാർട്ടി വി.എസ്. ജോയിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

320

നിലമ്പൂർ ഉപതെരഞ്ഞെടുപ്പില്‍ ഇത്തവണ വെൽഫെയർ പാർട്ടി യുഡിഎഫിനെ പിന്തുണയ്ക്കാൻ . സാധ്യത. ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കാനാണ് വെല്‍ഫെയർ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇതിനുപകരമായി ഐക്യ ജനാധിപത്യ മുന്നണിയിൽ തങ്ങളെ അസോസിയേറ്റ് പാർട്ടിയാക്കണമെന്ന ആവശ്യവും വെല്‍ഫെയർ പാർട്ടി നേതൃത്വം മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാണ് റിപ്പോർട്ടുകൾ.

ആര്യാടന്‍ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തില്‍ തുടക്കത്തിൽ അതൃപ്തിയുണ്ടായിരുന്ന വെല്‍ഫെയർ പാർട്ടി വി.എസ്. ജോയിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. മുൻ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനായിരുന്നു വെല്‍ഫെയർ പാർട്ടിയുടെ പിന്തുണ. രണ്ട് ദിവസം മുന്‍പ് ചേർന്ന വെല്‍ഫയർ പാർട്ടി യോഗത്തില്‍ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലും യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ധാരണയാകുകയായിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ വെല്‍ഫയർ പാർട്ടിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ യുഡിഎഫിലെ പ്രധാന സഖ്യകക്ഷിയായ മുസ്ലീം ലീഗിനുള്ളില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി അനുഭാവമുള്ള ഒരു സംഘടനയുടെ പിന്തുണ സ്വീകരിക്കുന്നതിലായിരുന്നു ആശയക്കുഴപ്പം നിലനിന്നിരുന്നത്. ലീഗിലെ ഇ.കെ. സുന്നി വിഭാഗമാണ് ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയത്. അതുകൊണ്ട് തന്നെ അസോസിയേറ്റ് പാർട്ടിയാക്കണമെന്ന വെല്‍ഫെയർ പാർട്ടിയുടെ ആവശ്യത്തില്‍ എളുപ്പം തീരുമാനമായേക്കില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.