...
Home News Kerala എല്ലാ എക്സിറ്റ് പോളുകളിലും കേരളത്തിൽ യുഡിഎഫ് തരംഗം; എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെ

എല്ലാ എക്സിറ്റ് പോളുകളിലും കേരളത്തിൽ യുഡിഎഫ് തരംഗം; എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെ

70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

256

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ട്രെന്‍ഡ് ഉണ്ടായതായാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. പത്തുവര്‍ഷമായി പ്രതിപക്ഷത്താണ് യുഡിഎഫ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും യുഡിഎഫ് അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്.

70 മുതല്‍ 80 സീറ്റുകള്‍ വരെ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്നാണ് സിഎന്‍എന്‍- ന്യൂസ്18 എക്‌സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. കേരളത്തിൽ 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എൻഡ‍ിഎയ്ക്ക് ഏഴു സീറ്റുകൾ‌ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്.

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍

സിഎന്‍എന്‍ ന്യൂസ് 18- യുഡിഎഫ് – 70-80, എല്‍ഡിഎഫ്- 58-68, എന്‍ഡിഎ 0-4

പി മാര്‍ക്ക്- യുഡിഎഫ്- 71-79, എല്‍ഡിഎഫ്- 62-69, എന്‍ഡിഎ 1-4

മാട്രിസ്- യുഡിഎഫ്- 70-75, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-5

പീപ്പിള്‍ പള്‍സ്- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ജെവിസി- ടൈംസ് നൗ- യുഡിഎഫ് 72-84, എല്‍ഡിഎഫ് 52-61, എന്‍ഡിഎ 3-7

എന്‍ഡിടിവി- യുഡിഎഫ് 75-85, എല്‍ഡിഎഫ് 55-65, എന്‍ഡിഎ 0-3

ആക്‌സിസ് മൈ ഇന്ത്യ- യുഡിഎഫ് 78-90, എല്‍ഡിഎഫ് 49-62, എന്‍ഡിഎ 0-3

ടുഡെയ്‌സ് ചാണക്യ- യുഡിഎഫ് 72-80, എല്‍ഡിഎഫ് 60-65, എന്‍ഡിഎ 3-7

കേരളം ആര് ഭരിക്കുമെന്ന് അറിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.