...
Home News International സ്‌കൂൾ വിദ്യാർത്ഥികളെ ഡ്രോൺ നിർമ്മിക്കാൻ പരിശീലിപ്പിച്ച് ഉക്രെയ്ൻ

സ്‌കൂൾ വിദ്യാർത്ഥികളെ ഡ്രോൺ നിർമ്മിക്കാൻ പരിശീലിപ്പിച്ച് ഉക്രെയ്ൻ

ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും തയ്യാറാക്കുന്ന ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുകയും, അത് ഭൂഗർഭ നിലവറകളിൽ സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുന്നുവെന്നും അലക്‌സി വെളിപ്പെടുത്തി.

237

റഷ്യയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങൾ നടത്താൻ രാജ്യത്തെ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഉക്രെയ്‌ന്റെ ഡ്രോൺ നിർമ്മാണം നടത്തുന്നു . സ്‌കൂൾ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സിവിലിയൻ കേന്ദ്രങ്ങളിലുടനീളം ആയുധ-ഡ്രോൺ നിർമ്മാണങ്ങൾ നടത്താൻ പ്രസിഡന്റ് സെലൻസ്‌കി ഉത്തരവിട്ടതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട് .

ഉത്തരവിന്റെ ഭാഗമായി വിദ്യാർത്ഥികൾ സ്‌കൂളുകളിൽ ഡ്രോൺ നിർമ്മാണത്തിനുള്ള പരിശീലനത്തിലാണെന്നാണ് പ്രതിരോധ കമ്പനിയുടെ ഉടമ അലക്‌സി പൊലോൻചുക്ക് അറിയിക്കുന്നത് . ആധുനിക ഇലക്ട്രോണിക് യുദ്ധോപകരണങ്ങളിൽ വൈദഗ്ധ്യമുള്ള ഒരു പ്രതിരോധ കമ്പനിയുടെ ഉടമയായ പൊലോൻചുക്ക്, ഉക്രെയ്‌ന്റെ സൈന്യത്തിനായുള്ള ധനസമാഹരണത്തിൽ മുൻപന്തിയിലുണ്ടായിരുന്നു.

തന്റെ സംഘടനയുടെ എൻജിഒയുടെ യൂട്യൂബ് ചാനലിൽ അദ്ദേഹം നൽകിയ അഭിമുഖത്തിലാണ് ഉക്രെയ്‌നിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. റഷ്യൻ ദീർഘദൂര ആക്രമണങ്ങളിൽ നിന്ന് ഡ്രോൺ നിർമ്മാണം സംരക്ഷിക്കുന്നതിനായാണ് ഉക്രെയ്ൻ ഭരണകൂടം ഇത്തരത്തിലുള്ള പ്രവർത്തിക്ക് മുതിർന്നതെന്ന് അലക്‌സി വെളിപ്പെടുത്തി.

ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകളിലും തയ്യാറാക്കുന്ന ഡ്രോണുകൾ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ എത്തിക്കുകയും, അത് ഭൂഗർഭ നിലവറകളിൽ സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യുന്നുവെന്നും അലക്‌സി വെളിപ്പെടുത്തി. സ്‌കൂളുകളിലെ പാഠ്യ പദ്ധതിയിൽ ഡ്രോണുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തുമെന്നും അലക്‌സി സെലൻസ്കി ഭരണകൂടത്തെ പരിഹസിക്കുന്നുണ്ട്. വളർന്ന് വരുന്ന യുവത്വങ്ങളെ പോലും യുദ്ധത്തിലേക്ക് വലിച്ചിഴക്കുന്ന സെലൻസി ഒരു നല്ല ഭരണാധികരി എന്ന നില‌യിൽ പൂർണ തോൽവിയാണ് ഏറ്റുവാങ്ങുന്നതെന്നതിന് തെളിവാണ് പുറത്ത് വരുന്ന ഈ വാർത്തകളെല്ലാം തന്നെ സൂചിപ്പിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.