മൈതാനത്ത് റഷ്യൻ ഭാഷ സംസാരിക്കുന്നത് നിർത്താൻ വിസമ്മതിച്ചതിന് ഉക്രേനിയൻ ഫുട്ബോൾ കളിക്കാരന് മഞ്ഞക്കാർഡ് കാണിച്ചു. ഞായറാഴ്ച കീവ് മേഖലയിലെ കൊളോസും കരിങ്കടൽ തുറമുഖ നഗരമായ ഒഡെസയിൽ നിന്നുള്ള സീസ്റ്റേഴ്‌സും തമ്മിലുള്ള ഉക്രേനിയൻ വനിതാ ടോപ്പ് ലീഗ് മത്സരത്തിനിടെയാണ് സംഭവം.
43-ാം മിനിറ്റിൽ റഫറി അനസ്താസിയ റൊമാൻയുക് കളി നിർത്തി, സീസ്റ്റേഴ്‌സിന്റെ മിഡ്ഫീൽഡർ ഐറിന മൈബോറോഡിനയ്ക്ക് മഞ്ഞക്കാർഡ് കാണിക്കുകയായിരുന്നു . ഈ തീരുമാനം റൊമാൻയുക്കും സീസ്റ്റേഴ്‌സ് പരിശീലകൻ ഡെനിസ് കോൾച്ചിനും തമ്മിൽ ഒരു ചെറിയ തർക്കത്തിന് കാരണമായി.
“റഫറിയുടെ തീരുമാനത്തോട് വിയോജിച്ചതിനാണ് മഞ്ഞക്കാർഡ് നൽകിയത്. ഇത് ഉക്രേനിയൻ ചാമ്പ്യൻഷിപ്പാണ്, അതിനാൽ ഞങ്ങൾ റഷ്യൻ സംസാരിക്കുന്നില്ല. ഞാൻ കളിക്കാരനോട് ഉക്രേനിയൻ സംസാരിക്കാൻ ആവശ്യപ്പെട്ടു,” റൊമാന്യൂക് പറഞ്ഞതായി വാർത്താ വെബ്‌സൈറ്റ് Sport.ua റിപ്പോർട്ട് ചെയ്യുന്നു.




