കാസർകോട് യുഡിഎഫ് ഭരിക്കുന്ന കുമ്പള ഗ്രാമ പഞ്ചായത്തിൽ വിജിലൻസ് പരിശോധന. കുമ്പളയിൽ ബഹുനില കെട്ടിടത്തിന് നിർമാണ അനുമതി നൽകിയതുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. വിവരാവകാശ പ്രവർത്തകനായ വിക്രം പൈയാണ് വിജിലൻസിന് പരാതി നൽകിയത്.
കുമ്പള ടൗണിൽ ആദം കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിന് അനധികൃതമായി അനുമതി നൽകിയെന്നാണ് പരാതി. കെട്ടിടത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം.
പരാതിയുടെ അടിസ്ഥാനത്തിൽ കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ ഡി.വൈ.എസ്.പി ഉണ്ണികൃഷ്‌ണൻ്റെ നേതൃത്വത്തിൽ ആണ് പരിശോധന നടത്തിയത്.



