...
Home News International വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ ര​ണ്ടാം ലോ​ക മഹായുദ്ധ കാ​ല​ത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ ര​ണ്ടാം ലോ​ക മഹായുദ്ധ കാ​ല​ത്തെ പൊട്ടാത്ത ബോംബ് കണ്ടെത്തി

ഇവയെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ അ​ഞ്ചു​ദി​വ​സമെങ്കിലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ​നിലവിൽ അധികൃതർ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സന്ദർശകരുടെ പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടു​ണ്ട്.

193

വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ നിന്നും ര​ണ്ടാം ലോ​ക മഹായുദ്ധ കാ​ല​ത്തെ നിർവീര്യമാകാത്ത ബോം​ബ് ക​ണ്ടെ​ത്തി. ഇതിനെ തുടർന്ന് സു​ര​ക്ഷ മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി 400ലേ​റെ വീ​ടു​ക​ൾ ഒ​ഴി​പ്പി​ച്ചു. ബെ​ൽ​ഫാ​സ്റ്റി​ൽ​നി​ന്ന് 15 കി​ലോ​മീ​റ്റ​ർ അ​ക​ലെ സ്ഥിതി ചെയ്യുന്ന ന്യൂ​ടൗ​ണാ​ർ​ഡ്സി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യിരുന്നു അവിചാരിതമായി ബോംബ് ക​ണ്ടെ​ത്തി​യ​ത്.

ഈ പ്രദേശത്തിൽ പുതിയ വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തൊഴിലാളികളാണ് ബോംബ് കണ്ടെത്തിയത്. ര​ണ്ടാം ലോ​ക​യു​ദ്ധ കാ​ല​​ത്ത് വീണപ്പോൾ പൊട്ടാതെ കി​ട​ക്കു​ന്ന ബോം​ബാ​ണെ​ന്നാ​ണ് പ്രാഥമിക നിഗമനം. ഇവയെ നി​ർ​വീ​ര്യ​മാ​ക്കാ​ൻ അ​ഞ്ചു​ദി​വ​സമെങ്കിലും വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ​നിലവിൽ അധികൃതർ ബാ​രി​ക്കേ​ഡ് സ്ഥാ​പി​ച്ച് പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സന്ദർശകരുടെ പ്ര​വേ​ശ​നം വി​ല​ക്കി​യി​ട്ടു​ണ്ട്.

അടിയന്തിര ആവശ്യങ്ങൾക്കായി എ​മ​ർ​ജ​ൻ​സി സ​പ്പോ​ർ​ട്ട് സെ​ന്റ​ർ സ്ഥാ​പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അതേസമയം, ര​ണ്ടാം ലോ​ക​യു​ദ്ധ​കാ​ല​ത്തെ പൊ​ട്ടാ​ത്ത ആ​യി​ര​ക്ക​ണ​ക്കി​ന് ബോം​ബു​ക​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്താ​നാ​കാ​തെ ഇപ്പോഴും കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഈ വർഷം ഫെബ്രുവരിയിൽ, ലണ്ടൻഡെറി കൗണ്ടിയിൽ നിന്നും രണ്ടാം ലോകമഹായുദ്ധ കാലത്തേ പൊട്ടാത്ത ഷെൽ കണ്ടെത്തിയിരുന്നു. നിയന്ത്രിത സ്ഫോടനത്തിൽ ഇവയെ സാങ്കേതിക ഉദ്യോഗസ്ഥർ നശിപ്പിക്കുകയാണുണ്ടായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.