...
Home News National സംസ്ഥാന പേര് ‘കേരളം’ എന്നാക്കി മാറ്റാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

സംസ്ഥാന പേര് ‘കേരളം’ എന്നാക്കി മാറ്റാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്

189

കേരള എന്ന സംസ്ഥാനത്തിൻ്റെ പേര് കേരളം എന്നാക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. പ്രധാന മന്ത്രിയുടെ പുതിയ ഓഫീസ് കെട്ടിടമായ സേവാ തീർത്ഥിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് അംഗീകാരം. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന വിജനം നടത്തിയപ്പോൾ മുതൽ ഉള്ള ആവശ്യമാണ് പേര് കേരളം എന്നാകണം എന്നത്.

കാലങ്ങളായുള്ള ആവശ്യത്തിനാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.2024 ജൂൺ 24ന് കേരള നിയമസഭ ഇതിനായി പ്രമേയം പാസാക്കി. ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യണമെന്ന് കേരളം കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. രാഷ്ട്രപതി കേരള (പേര് മാറ്റ) ബിൽ, 2026 സംസ്ഥാന നിയമസഭക്ക് ഉടൻ അയക്കും.

സംസ്ഥാന നിയമസഭയുടെ തീരുമാനത്തിൽ കേന്ദ്ര സർക്കാർ തുടർനടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.