...
Home News National ബീഫ് കടത്താന്‍ ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കേന്ദ്ര സഹമന്ത്രിയുടെ സഹായം; ഇടപെടല്‍ നടത്തിയതിൻ്റെ തെളിവുകള്‍ പുറത്ത്

ബീഫ് കടത്താന്‍ ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ കേന്ദ്ര സഹമന്ത്രിയുടെ സഹായം; ഇടപെടല്‍ നടത്തിയതിൻ്റെ തെളിവുകള്‍ പുറത്ത്

ഉത്തരവിൽ ബീഫ് കൈവശം വെച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും ആധാര്‍ നമ്പറും വരെ എഴുതിയിട്ടുണ്ട്

234

ബീഫ് കടത്താന്‍ അനുമതി നല്‍കണമെന്ന് ബി.എസ്.എഫിന് കേന്ദ്ര മന്ത്രി ശാന്തനു താക്കൂർ നൽകിയ ഉത്തരവ് പുറത്തുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തിയിലൂടെ ബീഫ് കടത്താന്‍, ബീഫ് കൈവശമുള്ള ഒരു വ്യക്തിയെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് ബി.എസ്.എഫ് സൈനികര്‍ക്ക് ഉത്തരവ് നല്‍കികൊണ്ടുള്ള നോട്ടീസാണ് മഹുവ മൊയ്ത്ര പുറത്തുവിട്ടത്.

ഉത്തരവ് നല്‍കി കൊണ്ടുള്ള മന്ത്രിയുടെ ഔദ്യോഗിക ലെറ്റര്‍ പാഡിൻ്റെ ചിത്രമാണ് മഹുവ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവിട്ടത്. ഈ ഉത്തരവിൽ ബീഫ് കൈവശം വെച്ച വ്യക്തിയുടെ പേരും മേല്‍വിലാസവും ആധാര്‍ നമ്പറും വരെ എഴുതിയിട്ടുണ്ട്. കൈവശം വെച്ചിരിക്കുന്ന വസ്‌തുവിൻ്റെ തരം എന്ന കോളത്തില്‍ ബീഫെന്നും, വസ്‌തുവിൻ്റെ ഭാരമെന്ന കോളത്തില്‍ മൂന്ന് കിലോയെന്നും നൽകിയതായി വ്യക്തമാണ്.

തുറമുഖ ഷിപ്പിങ്, ജലപാത സഹമന്ത്രി ശാന്തനുവിൻ്റെ ഒപ്പു പതിഞ്ഞ ഈ ലെറ്റര്‍ 2024 ജൂലൈ രണ്ടിനാണ് ബി.എസ്.എഫിന് കൈമാറിയിട്ടുള്ളത്. ബീഫ് കയ്യിൽ വെച്ചതിന് മനുഷ്യരെ കൊന്നൊടുക്കിയ ബിജെപി നിലപാട് നിലനിൽക്കുമ്പോഴാണ് മന്ത്രിയുടെ ഈ ഇടപെടൽ ചർച്ചയാകുന്നത്. കത്തിനെ കുറിച്ചുള്ള ആരോപണം ശക്തമായതോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.