മനുഷ്യനിർമിതമല്ല ഈ പിരമിഡ് മല; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഗൂഗിൾ മാപ്പ് കണ്ടെത്തിയ അജ്ഞാത പിരമിഡ്

500 ദശലക്ഷം വർഷം പഴക്കമുള്ള കേംബ്രിയൻ കാലഘട്ടത്തിലെ ട്രൈലോബൈറ്റുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ഫോസിലുകൾ കണ്ടെത്തിയതിനാലാണ് ഹെറിറ്റേജ് റേഞ്ചിന് ആ പേര് നൽകിയിരിക്കുന്നത്.

ഭൂമിയിലെ ഏതൊരു സ്ഥലവും വെര്‍ച്വലായി കാണാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായത് ഗൂഗിൾ മാപ്പിന്റെ കടന്ന് വരവോടെയാണ്. വാഹന യാത്രയിൽ പലപ്പോഴും വഴി തെറ്റിക്കുമെങ്കിലും ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഇതിനകം നിരവധി കണ്ടെത്തലുകള്‍ ലോകമെങ്ങു നിന്നും നടത്തിയിട്ടുണ്ട്. അത്തരത്തിൽ നടത്തിയ ഒരു കണ്ടെത്തല്‍ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും മറ്റ് ഓണ്‍ലൈനുകളിലും വലിയ ചര്‍ച്ചാ വിഷയമാണ്. ഗൂഗിള്‍ മാപ്പ് വഴി അന്‍റാര്‍ട്ടിക്കയില്‍ മുമ്പ് കണ്ടിട്ടില്ലാത്ത അജ്ഞാതമായ ഒരു ‘പിരമിഡ്’ കണ്ടെത്തിയെന്നതായിരുന്നു ചർച്ചയായ വാര്‍ത്ത.

ഇൻസ്റ്റാഗ്രാം പേജായ യുണിലാഡ് കഴിഞ്ഞ ദിവസം അന്‍റാർട്ടിക്കയിലെ ഒരു പർവതത്തിന്‍റെ ഫോട്ടോ പങ്കുവെച്ചതോടെയാണ് അത് മനുഷ്യനിർമ്മിത പിരമിഡാണെന്നും ​ഗൂ​ഗിൾ മാപ്പിന്‍റെ സഹായത്തോടെയാണ് അത് കണ്ടെത്തിയതെന്നുമുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായത്. എന്നാൽ, അന്‍റാർട്ടിക്കയിലെ എൽസ്വർത്ത് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന മറ്റേതൊരു പർവതത്തെയും പോലെയാണ് ഈ പിരമിഡും.

1935 നവംബർ 23-ന് ഒരു വിമാന യാത്രയ്ക്കിടെ അമേരിക്കൻ വൈമാനികനായ ലിങ്കൺ എൽസ്വർത്താണ് ഔപചാരികമായ പേരില്ലാത്ത ഈ ‘പിരമിഡ്’ പർവ്വതം ആദ്യമായി കണ്ടെത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ 2007 ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ പറയുന്നുണ്ട്. എൽസ്വർത്ത് പർവതനിരകളുടെ തെക്ക് ഭാഗത്ത്, ഹെറിറ്റേജ് റേഞ്ച് എന്ന പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.

500 ദശലക്ഷം വർഷം പഴക്കമുള്ള കേംബ്രിയൻ കാലഘട്ടത്തിലെ ട്രൈലോബൈറ്റുകൾ ഉൾപ്പെടെയുള്ള അസാധാരണമായ ഫോസിലുകൾ കണ്ടെത്തിയതിനാലാണ് ഹെറിറ്റേജ് റേഞ്ചിന് ആ പേര് നൽകിയിരിക്കുന്നത്. അന്‍റാർട്ടിക്കയിലെ മറ്റ് പർവതങ്ങളിൽ നിന്ന് ‘പിരമിഡ്’ പർവതത്തെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ സവിശേഷമായ ആകൃതിയാണ്. പർവതത്തിന്‍റെ രൂപമാറ്റത്തിന് കാരണം ‘ഫ്രീസ്-തൗ’ മണ്ണൊലിപ്പാണ്. പർവതത്തിന്‍റെ വിള്ളലുകളിൽ മഞ്ഞോ വെള്ളമോ വീഴുമ്പോഴാണ് ‘ഫ്രീസ്-തൗ’ മണ്ണൊലിപ്പ് സംഭവിക്കുന്നത്.

രാത്രിയിൽ, താപനില കുറയുമ്പോൾ, ഈ മഞ്ഞ് / ജലം മരവിച്ച് ഐസായി വികസിക്കുന്നു. ഐസ് വികസിക്കുമ്പോള്‍ അത് മലയിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കുന്നു. കാലപ്പഴക്കത്തില്‍ ഇത് പർവതത്തെ ഒരു പരിധിവരെ നശിപ്പിക്കുകയും ക്രമേണ പര്‍വ്വതം ചെറുതായി പൊട്ടിപ്പോവുകയും ചെയ്യുന്നു. അങ്ങനെയാണ് പർവ്വതങ്ങൾക്ക് സവിശേഷമായ പിരമിഡൽ രൂപം ലഭിക്കുന്നത്. ആൽപ്‌സിലെ അറിയപ്പെടുന്ന മാറ്റർഹോൺ പർവതവും പിരമിഡ് ആകൃതിയിലാണ്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പന്ത്രണ്ടാമത്തെ പർവതമായ ബ്രോഡ് പീക്കും പിരമിഡിന്‍റെ ആകൃതിയിലാണ്. ലളിതമായി പറഞ്ഞാൽ, മനുഷ്യൻ ഉണ്ടാക്കിയതോ അന്യഗ്രഹ ജീവികളാൽ നിർമ്മിച്ചതോ ആയ മറഞ്ഞിരിക്കുന്ന പിരമിഡ് അന്‍റാർട്ടിക്കയിൽ ഇല്ല. പ്രകൃതിദത്തമായ മണ്ണൊലിപ്പിനെ തുടര്‍ന്ന് സ്വാഭാവികമായി രൂപപ്പെട്ട ഒരു പിരമിഡൽ പർവതമാണ് എൽസ്വർത്ത് പർവതം.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ കാലഘട്ടത്തിൽ തന്നെ മനുഷ്യർ കൃത്രിമ ദ്വീപുകൾ നിർമ്മിച്ചിരുന്നുവെന്ന തെളിവുകൾ ശാസ്ത്രലോകത്തെ വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ്. സ്കോട്ട്ലൻഡിലെ തടാകങ്ങളിൽ കാണപ്പെടുന്ന ഇത്തരം കൃത്രിമ ദ്വീപുകൾ ‘ക്രാനോഗ്സ്’ എന്നറിയപ്പെടുന്നു. സതാംപ്ടൺ സർവകലാശാലയിലെ ഗവേഷകർ ലൂയിസ് ദ്വീപിലെ ലോച്ച് ഭോർഗസ്റ്റൈലിൽ നടത്തിയ...

Keep exploring...

യുകെയിൽ വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പന; റോയൽ നേവി 2 ലക്ഷം പൗണ്ട് വകയിരുത്തി; ചെലവിനെ ചൊല്ലി വിവാദം

വനിതാ ഓഫീസർമാരുടെ യൂണിഫോം പുനർരൂപകൽപ്പനയ്ക്കായി ബ്രിട്ടന്റെ റോയൽ നേവി ഏകദേശം 200,000 പൗണ്ട് (ഏകദേശം 2.7 ലക്ഷം ഡോളർ)...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

More News

ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ വെടിവെപ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ക്രൈസ്‌തവ സഭാ നേതാക്കള്‍ യാത്ര ചെയ്‌ത വാഹനത്തിന് നേരെ ആക്രമണം. ചുരാചന്ദ്പൂരില്‍ ബുധനാഴ്‌ച രാവിലെയാണ് സംഭവം. ആക്രമണത്തില്‍...

നവീനശിലായുഗ കാലത്തെ മനുഷ്യർ നിർമ്മിച്ച കൃത്രിമ ദ്വീപുകൾ; അത്ഭുതമാകുന്ന 5,000 വർഷം പഴക്കമുള്ള മനുഷ്യ എഞ്ചിനീയറിംഗ്

മനുഷ്യചരിത്രം ഇന്നും അനവധി രഹസ്യങ്ങൾ സൂക്ഷിക്കുന്നതാണെന്ന് തെളിയിക്കുന്ന ഒരു പുതിയ കണ്ടെത്തൽ സ്കോട്ട്ലൻഡിൽ നിന്നാണ് പുറത്ത് വരുന്നത്. നവീനശിലായുഗ...

പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണത്തിലേക്ക് നീങ്ങാൻ ആന്ധ്രാ പ്രദേശ്

ആന്ധ്രാപ്രദേശ് ഉടൻ തന്നെ പൂർണ്ണമായും ഡാറ്റാധിഷ്ഠിത ഭരണരീതിയിലേക്ക് മാറുമെന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു അറിയിച്ചു. സെക്രട്ടേറിയറ്റിൽ നടന്ന...

പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ ‘തമു മാസിഫ്’ വീണ്ടും ശാസ്ത്ര ചർച്ചയിൽ; അഗ്നിപർവ്വത സിദ്ധാന്തം ചോദ്യം ചെയ്യപ്പെടുന്നു

പസഫിക് സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന ഭീമാകാര ഭൂമിശാസ്ത്ര ഘടനയായ തമു മാസിഫ് ശാസ്ത്രലോകത്ത് വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഒരുകാലത്ത് ഭൂമിയിലെ...

പശ്ചിമേഷ്യൻ സംഘർഷം വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കുന്നു; ജൂണിൽ എയർ ഇന്ത്യ സർവീസുകൾക്ക് വൻ റദ്ദാക്കൽ സാധ്യത

പശ്ചിമേഷ്യയിലെ തുടരുന്ന യുദ്ധസാഹചര്യം ആഗോള വ്യോമയാന മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജൂൺ മാസം മുതൽ വൻതോതിൽ...

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...