ശബരിമലയിൽ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് മുമ്പും സ്പോൺസർമാരെ ഇറക്കി തട്ടിപ്പ്: വിജിലൻസ് റിപ്പോർട്ട്

ശബരിമല ക്ഷേത്രത്തിലെ തന്ത്രിയുടേയോ, ദേവസ്വം ബോർഡിൻ്റെയോ, ദേവസ്വം കമ്മീഷണറുടെയോ അറിവോ അനുവാദമോ ഇല്ലാതെ നടന്ന ഈ പ്രവൃത്തി ​ഗുരുതര വീഴ്‌ചയാണെന്നാണ് റിപ്പോ‍ർട്ട്

ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് മുമ്പും ശബരിമലയിൽ സ്പോൺസർമാരെ മുൻനിർത്തി തട്ടിപ്പ് നടന്നു. ശബരിമലയിൽ സ്പോൺസർമാരെ മുന്നിൽ നി‍ർ‌ത്തിയുള്ള തട്ടിപ്പുകൾ നേരത്തെയും നടന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടർ ന്യൂസ് പുറത്തുവിട്ടു. തന്ത്രിയോ, ദേവസ്വം ബോർഡോ അറിയാതെ കൊടിമരത്തിൽ സ്വർണ പെയിൻ്റടിച്ചതിൻ്റെ ഞെട്ടിക്കുന്ന വിവരം രേഖസഹിതം റിപ്പോർട്ടർ പുറത്തുവിട്ടു. അവസാന യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 2012ൽ നടന്ന സംഭവം ദേവസ്വം വിജിലൻസ് റിപ്പോർട്ട് ചെയ്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.

അന്ന് സ്പോൺസറായി കുമരൻ സിൽക്‌സിനെ എത്തിച്ചത് ഉദ്യോഗസ്ഥർ തന്നെയായിരുന്നു. മണ്ഡലപൂജ കഴിഞ്ഞ് നട അടച്ച ദിവസങ്ങളിൽ ആയിരുന്നു പെയിൻ്റ് ചെയ്യൽ എന്നും ആചാര ലംഘനമെന്ന നിലയിൽ കാണേണ്ട പ്രവൃത്തിയാണ് അന്ന് ശബരിമലയിൽ നടന്നതെന്നുമുള്ള ​ഗുരുതരമായ കണ്ടെത്തലും റിപ്പോർട്ടിൽ ഉണ്ട്. ഈ വിഷയത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്‌ത ദേവസ്വം വിജിലൻസ് എസ്.പി സിപി ​ഗോപകുമാർ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട്, അവ​ഗണിക്കുക ആയിരുന്നു.

സ്പോൺസർമാരെ മുൻനിർത്തിയുള്ള തട്ടിപ്പ് സൂക്ഷിക്കണമെന്ന റിപ്പോർട്ടിലെ മുന്നറിയിപ്പും പരി​ഗണിച്ചില്ല. അന്ന് ഈ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചതിൻ്റെ ഫലമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി എന്ന സ്പോൺസറുടെ നേതൃത്വത്തിൽ ഏറ്റവും ഒടുവിൽ നടന്ന ശബരിമല സ്വർണ്ണക്കൊള്ള എന്ന് കൂടിയാണ് വ്യക്തമാകുന്നത്.

2013 ജനുവരിയിലാണ് ​ഗോപകുമാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 28/12/2011 മുതൽ 30/12/2011 വരെയുള്ള തീയതികളിൽ ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണ കൊടിമരത്തിൻ്റെ ചുവട്ടിലെ പഞ്ച വർഗത്തറയിലും, പീഠത്തിലും, അഷ്‌ടദിക്‌പാലക പ്രതിഷ്‌ഠകളിലും സ്വർണനിറത്തോട് സാമ്യമുള്ള പെയിൻ്റെ സ്‌പ്രേ ചെയ്‌ത്‌ ക്ഷേത്രാചാര വിരുദ്ധമായ പ്രവൃത്തി ചെയ്‌തുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2011-2012 കാലത്ത് ശബരിമലയിലെ എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന എം.സതീഷ്‌കുമാർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന കെ.രാജൻ എന്നിവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ് പെയിൻ്റ് അടിച്ചതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ശബരിമല ലെയ്‌സൺ ഓഫീസർ പി.ബാലൻ ചെന്നൈയിലുള്ള കുമരൻ സിൽക്‌സ് എന്ന സ്ഥാപനത്തിൻ്റെ ചെലവിൽ അവർ നിയോഗിച്ച ജോലിക്കാരെ കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചു എന്നാണ് റിപ്പോ‍ർ‌ട്ടിലുള്ളത്. ശബരിമല ക്ഷേത്രത്തിലെ തന്ത്രിയുടേയോ, ദേവസ്വം ബോർഡിൻ്റെയോ, ദേവസ്വം കമ്മീഷണറുടെയോ അറിവോ അനുവാദമോ ഇല്ലാതെ നടന്ന ഈ പ്രവൃത്തി ​ഗുരുതര വീഴ്‌ചയാണെന്നാണ് റിപ്പോ‍ർട്ട് ചൂണ്ടിക്കാണിക്കുന്നത്. എം.സതീഷ് കുമാർ, കെ.രാജൻ, പി.ബാലൻ എന്നിവർ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ ഗുരുതരമായ വീഴ്‌ച വരുത്തി അച്ചടക്കലംഘനം നടത്തിയെന്ന് വ്യക്തമാണെന്നും അന്നത്തെ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

​സ്പോൺസ‍ർഷിപ്പുമായി ബന്ധപ്പെട്ട ​ഗുരുതര പരാമർശങ്ങളും റിപ്പോ‍ർട്ടിൽ ഉണ്ട്. ശബരിമല ദേവസ്വത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്മാർ ദേവസ്വം ബോർഡോ ദേവസ്വം കമ്മീഷണറോ അറിയാതെ ശബരിമലയിൽ എത്തുന്ന ഭക്തന്മാരെ കൊണ്ട് ദേവസ്വത്തിൻ്റെ ചില ജോലികൾ സ്പോൺസർഷിപ്പിൽ ചെയ്യിപ്പിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ആ പണിയുടെ പേരിൽ പ്രസ്‌തുത സ്പോൺസർമാർ അന്യസംസ്ഥാനങ്ങളിൽ നിന്നും കണക്കില്ലാതെ കോടിക്കണക്കിന് രൂപാ ശബരിമലയുടെ പേരിൽ പിരിക്കുകയും അതിൽ നിന്നും ചെറിയൊരു പങ്ക് തുക ശബരിമലക്ക് വേണ്ടി ചെലവഴിച്ച ശേഷം ബാക്കി തുക സ്പോൺസർമാരും ദേവസ്വം ഉദ്യോഗസ്ഥന്മാരും കൂടി വീതം വെച്ചെടുക്കുന്നതായുള്ള ​ഗുരുതര കണ്ടെത്തലും റിപ്പോർ‌ട്ടിലുണ്ട്.

ദേവസ്വം ഉദ്യോഗസ്ഥന്മാർക്ക് ലഭിക്കുന്ന പണത്തിന് പ്രതിഫലമായി സ്പോൺസർമാർക്ക് ശബരിമലയിൽ അനർഹമായ സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുന്നതായി വെളിവായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ദേവസ്വം ബോർഡിൻ്റെ രേഖാമൂലമുള്ള ഉത്തരവില്ലാതെ യാതൊരുവിധ സ്പോൺസർഷിപ്പും സ്വീകരിക്കരുതെന്ന് ശബരിമല ദേവസ്വത്തിലെ ഉദ്യോഗസ്ഥന്മാർക്ക് കർശന നിർദ്ദേശം നൽകാവുന്നതാണ് എന്നും റിപ്പോർട്ടിൽ ശുപാർ‌ശയുണ്ട്.

ശബരിമലയിലെ സ്വർണ കൊടിമരത്തിൽ പെയിൻ്റ് ചെയ്‌തത് മൂലമുണ്ടായ ദോഷങ്ങൾക്ക് വേണ്ടതായ പ്രതിവിധി ശബരിമല തന്ത്രിയുമായി ആലോചിച്ച് ബോർഡിൻ്റെ അനുമതിയോടെ അടിയന്തിരമായി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നിർദ്ദേശം നൽകാവുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...