...
Home News International വാക്സിൻ സ്വീകരിച്ച ഇതര രാജ്യക്കാരുടെ യാത്രാ നിയന്ത്രണം നീക്കി അമേരിക്ക

വാക്സിൻ സ്വീകരിച്ച ഇതര രാജ്യക്കാരുടെ യാത്രാ നിയന്ത്രണം നീക്കി അമേരിക്ക

അതേസമയം, വാക്‌സീന്‍ എടുക്കാത്തവരാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവാണ് ഹാജരാക്കേണ്ടത്.

53

കൊറോണ വൈറസ് പ്രതിരോധത്തിനുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഈ മാസം 8 മുതല്‍ എല്ലാ നിയന്ത്രണങ്ങളും നീക്കാന്‍ അമേരിക്ക തീരുമാനിച്ചു. എന്നാൽ, യാത്രക്കാർ കോവിഡ് നെഗറ്റീവ് ആണെന്ന് വിമാനം കയറും മുന്‍പ് 72 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവ് നല്‍കണം.

അതേസമയം, വാക്‌സീന്‍ എടുക്കാത്തവരാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചതിന്റെ തെളിവാണ് ഹാജരാക്കേണ്ടത്. വാക്‌സീന്‍ എടുത്തവര്‍ക്കൊപ്പം യാത്ര ചെയ്യുന്ന വാക്‌സീന്‍ എടുക്കാത്ത കുട്ടികള്‍ക്കും 72 മണിക്കൂര്‍ മുന്‍പ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് മതി. വാക്‌സീന്‍ എടുക്കാത്തവര്‍ക്കൊപ്പമാണെങ്കില്‍ 24 മണിക്കൂര്‍ മുന്‍പത്തെ പരിശോധനാ റിപ്പോര്‍ട്ട് കരുതണം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.