...
Home News International ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങി അമേരിക്ക

ക്യൂബൻ മുൻ പ്രസിഡന്റ് റൗൾ കാസ്ട്രോക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങി അമേരിക്ക

ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്യൂബക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്

145

ഇറാനും വെനിസ്വേലക്കും പിന്നാലെ ട്രംപിൻ്റെ യുദ്ധക്കൊതിക്ക് അടുത്ത ഇര ക്യൂബയാകുമോ എന്ന ആശങ്കയിൽ ലോകം. ക്യൂബയുടെ മുൻ പ്രസിഡന്റായ റൗൾ കാസ്ട്രോക്ക് എതിരെ അമേരിക്ക ക്രിമിനൽ കുറ്റങ്ങൾ ചുമത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.

1996ൽ ക്യൂബൻ യുദ്ധവിമാനങ്ങൾ സ്വന്തം രാജ്യത്തിൻ്റെ വ്യോമാതിർത്തി ലംഘിച്ച അമേരിക്ക ആസ്ഥാനമായിരുന്ന ക്യൂബൻ പ്രവാസി സംഘടനയായ “ബ്രതേർസ് ടു ദി റെസ്ക്യൂ”വിൻ്റെ രണ്ട് വിമാനങ്ങൾ വെടിവെച്ച് വീഴ്ത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ് എന്നാണ് റിപ്പോർട്ട്. സംഭവ സമയത്ത് ക്യൂബയുടെ പ്രതിരോധ മന്ത്രിയായിരുന്നു റൗൾ കാസ്ട്രോ. ക്യൂബൻ യുദ്ധവിമാനങ്ങൾ നടത്തിയ അതിർത്തി രക്ഷാ നടപടിയിൽ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

ട്രംപ് ഭരണകൂടം കഴിഞ്ഞ കുറച്ച് മാസങ്ങളായി ക്യൂബക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സാമ്പത്തിക ഉപരോധങ്ങളും ഇന്ധന നിയന്ത്രണങ്ങളും മൂലം ക്യൂബയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് അമേരിക്ക ശ്രമിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.