ഇറാനെതിരെ യുദ്ധം തുടർന്നാൽ ഇസ്രയേൽ ഒറ്റപ്പെടുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ്

ഇസ്രയേല്‍ പിന്മാറിയാല്‍ വെടിവെപ്പ് നിര്‍ത്താമെന്ന് പറഞ്ഞ് ഇറാനും തന്നെ സമീപിച്ചിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെ യുദ്ധം തുടര്‍ന്നാല്‍ ഇസ്രയേല്‍ ഒറ്റപ്പെടുമെന്ന് നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ട്രംപ് അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ബിബി, നീ ശ്രദ്ധിക്കണം, അല്ലെങ്കില്‍ വളരെ പെട്ടെന്ന് തന്നെ നീ ഒറ്റക്കാകും’, എന്ന് നെതന്യാഹുവിനോട് പറഞ്ഞെന്നാണ് ട്രംപിൻ്റെ പ്രതികരണം.

ഞായറാഴ്‌ച ഇറാനില്‍ നടത്തിയ ആക്രമണത്തെ കുറിച്ച് വളരെ വൈകിയാണ് ഇസ്രയേല്‍ അമേരിക്കയെ അറിയിച്ചതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ആക്രമണങ്ങള്‍ പുനരാരംഭിക്കുമെന്ന സൂചനയാണ് നെതന്യാഹു നല്‍കുന്നത്. പുതിയ ആക്രമണത്തിന് പിന്നാലെ അഞ്ച് പ്രാദേശിക രാജ്യങ്ങള്‍ അദ്ദേഹത്തോട് വിഷയത്തില്‍ ഇടപെടാന്‍ അഭ്യര്‍ത്ഥിച്ചെന്നും ട്രംപ് പറഞ്ഞു. ഇസ്രയേല്‍ പിന്മാറിയാല്‍ വെടിവെപ്പ് നിര്‍ത്താമെന്ന് പറഞ്ഞ് ഇറാനും തന്നെ സമീപിച്ചിരുന്നുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

അതേസമയം ഇസ്രയേലിനെതിരെയുള്ള സൈനിക നടപടി അവസാനിപ്പിക്കുന്നതായി ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ലെബനനില്‍ ആക്രമണം തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. വടക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ അതിശക്തമായ മറുപടിയാകും ഉണ്ടാകുകയെന്നാണ് ഇറാൻ്റെ ഉയര്‍ന്ന സൈനിക കമാന്‍ഡ് ആസ്ഥാനത്ത് നിന്നുള്ള പ്രതികരണം.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി ഇറാന്‍ എയര്‍പോര്‍ട്ട്സ് ആന്‍ഡ് എയര്‍ നാവിഗേഷന്‍ കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞരാത്രി രാജ്യത്തിൻ്റെ പശ്ചിമ മേഖലയിലെ വ്യോമപാത അടച്ചതായി ഇറാന്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ വക്താവും അറിയിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് യുഎസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന് പിന്നാലെയാണ് ഇറാന്‍ ഏപ്രില്‍ അവസാനത്തോടെ യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചത്. അതിനിടയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇരുരാജ്യങ്ങളും സന്നദ്ധരാകണമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവശ്യപ്പെട്ടു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

50 വർഷം പഴക്കമുള്ള ബ്ലാക്ക് ഹോളിന്റെ രഹസ്യം ചുരുളഴിയുന്നു

നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തുള്ള Sagittarius A എന്ന അതിഭീമമായ തമോദ്വാരത്തിൽ (Black Hole) നിന്ന് പുറപ്പെടുന്ന താപ കാറ്റ് ശാസ്ത്രജ്ഞർ ആദ്യമായി കണ്ടെത്തി. ഏതാണ്ട്...

Keep exploring...

‘ധവളപത്രം പുറത്തിറക്കി’; കേരളത്തിൻ്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി, ട്രഷറിയില്‍ ബാക്കിയുള്ളത് കടമെടുത്ത പണം

കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ധവളപത്രത്തിൻ്റെ വിവരങ്ങള്‍ പുറത്ത്. 5.07ലക്ഷം കോടി രൂപയാണ് കേരളത്തിൻ്റെ ആകെ കടബാധ്യതയെന്ന് ധവളപത്രത്തില്‍ പറയുന്നു. സംസ്ഥാനത്തിൻ്റെ വരുമാനത്തിൻ്റെ 77 ശതമാനവും ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവക്കായാണ് ചെലവഴിക്കുന്നതെന്നും ധവളപത്രത്തില്‍...

മുഖ്യമന്ത്രി ‘ഉമ്മാക്കി’ കാണിച്ച് വായടപ്പിക്കാൻ ശ്രമിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി

വിലക്കയറ്റവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഭരണപക്ഷ, പ്രതിപക്ഷ വാക്‌പ്പോര്. പ്രതിപക്ഷത്ത് നിന്ന് മുന്‍ ധനമന്ത്രി കൂടിയായ കെഎന്‍ ബാലഗോപാല്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. വിലക്കയറ്റം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണം എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ...

Related Articles

50 വർഷം പഴക്കമുള്ള ബ്ലാക്ക് ഹോളിന്റെ രഹസ്യം ചുരുളഴിയുന്നു

നമ്മുടെ ആകാശഗംഗയായ ക്ഷീരപഥത്തിന്റെ മധ്യഭാഗത്തുള്ള Sagittarius A എന്ന അതിഭീമമായ തമോദ്വാരത്തിൽ (Black Hole) നിന്ന് പുറപ്പെടുന്ന താപ...

ആഗോള വെല്ലുവിളികൾക്കിടയിലും സ്വന്തം ഡിജിറ്റൽ കരുത്തുമായി റഷ്യ; ‘റുനെറ്റ്’ പുരോഗതിയിലേക്ക്

ആഗോള രാഷ്ട്രീയ-സാമ്പത്തിക അസ്ഥിരതകൾക്കിടയിൽ സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും മുൻഗണന നൽകിക്കൊണ്ട് റഷ്യ വികസിപ്പിച്ചെടുത്ത 'റുനെറ്റ്' എന്ന ദേശീയ...

അതിർത്തിയിൽ പാകിസ്താന്റെ ‘ബഹിരാകാശ ചാരക്കണ്ണ്’; ചൈനീസ് കരുത്തിൽ 16 മാസത്തിനിടെ വിക്ഷേപിച്ചത് ആറ് ഉപഗ്രഹങ്ങൾ

ഇന്ത്യയെ ലക്ഷ്യം വെച്ചുകൊണ്ട് പാകിസ്താൻ തങ്ങളുടെ ഭൗമനിരീക്ഷണ ഉപഗ്രഹശൃംഖല അതിവേഗം വിപുലീകരിക്കുന്നതായി റിപ്പോർട്ടുകൾ. 2025 ജനുവരി മുതൽ 2026...

ഫ്രാൻസ് അന്ന് കൈവിട്ടു, ഇന്ന് ലോകത്തെ ഞെട്ടിച്ച് ഇന്ത്യ; ‘വിരൂപാക്ഷ’ റഡാർ പ്രതിരോധ രംഗത്തെ പുതിയ കരുത്ത്

സൈനിക ഇലക്ട്രോണിക്സ് രംഗത്ത് വൻ കുതിച്ചുചാട്ടം നടത്തിക്കൊണ്ട് ഇന്ത്യ ഗാലിയം നൈട്രൈഡ് (GaN) അധിഷ്ഠിത ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ്...

ആണവായുധ കരുത്തിൽ പാകിസ്താനെ മറികടന്ന് ഇന്ത്യ; ശേഖരത്തിൽ വൻ വർധനവെന്ന് സിപ്രി റിപ്പോർട്ട്

അന്താരാഷ്ട്ര പ്രതിരോധ ഗവേഷണ സ്ഥാപനമായ 'സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്' (SIPRI) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട്...

‘പാറ്റ’കളെ ഇന്ത്യയിൽ ഉന്മൂലനം ചെയ്യുന്നത് എളുപ്പമല്ല

കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വളരെ വേഗത്തിൽ ഓൺലൈൻ പ്രചാരം നേടി. ഇൻസ്റ്റാഗ്രാം പേജ്, എക്‌സ് അക്കൗണ്ട്, വെബ്‌സൈറ്റ്...

ഒമാൻ തീരത്ത് എണ്ണ ടാങ്കറിന് തീപിടിച്ചു; 24 ഇന്ത്യക്കാർ സുരക്ഷിതർ

ഇന്ത്യൻ നാവികരുമായി സഞ്ചരിച്ചിരുന്ന എണ്ണ ടാങ്കറിൽ ഒമാൻ തീരത്ത് തിങ്കളാഴ്‌ച തീപിടുത്തമുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. വെടിനിർത്തലിന് ശേഷമുള്ള ആദ്യത്തെ...

മിഡിൽ ഈസ്റ്റ് യുദ്ധത്തിൻ്റെ 100 ദിവസങ്ങൾ; ഓഹരി വിപണി തകർന്നു, നിക്ഷേപകർക്ക് 8.40 ലക്ഷം കോടി രൂപയുടെ നഷ്‌ടം

പശ്ചിമേഷ്യയിൽ അഥവാ മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം ഇപ്പോൾ 100 ദിവസം പൂർത്തിയാക്കിയിരിക്കുന്നു. ഈ സംഘർഷത്തിൽ മാനുഷിക പ്രതിസന്ധി...