...
Home News International കാന്‍സറിന് മദ്യം കാരണമാകുന്നു; മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

കാന്‍സറിന് മദ്യം കാരണമാകുന്നു; മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍

എത്രത്തോളം മദ്യം കഴിക്കുന്നുവോ അത്രത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുമെന്ന് പറയുന്നു

305

മദ്യ കുപ്പികളിലെ ലേബലുകളില്‍ കാന്‍സര്‍ മുന്നറിയിപ്പ് നല്‍കണമെന്ന് യുഎസ് ജനറല്‍ സര്‍ജന്‍ വിവേക് മൂര്‍ത്തി. മദ്യപാനം കരള്‍, സ്‌തനം, തൊണ്ട ഉള്‍പ്പെടെ ഏഴ് തരം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

എക്‌സിലൂടെയാണ് വിവേക് മൂര്‍ത്തി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ യുഎസില്‍ റിപ്പോര്‍ട്ട് ചെയ്‌ത കാന്‍സര്‍ കേസുകളുടെയും മരണത്തിൻ്റെയും പ്രധാനകാരണം മദ്യമാണെന്നും, എത്രത്തോളം മദ്യം കഴിക്കുന്നുവോ അത്രത്തോളം കാന്‍സര്‍ സാധ്യത വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഗര്‍ഭിണികള്‍ക്കായി ജനന വൈകല്യങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ലേബല്‍ ചെയ്യുന്നത് പോലെ കാന്‍സര്‍ മുന്നറിയിപ്പും നല്‍കണം. ജനത ഇതിനെ പറ്റി ബോധവാന്മാരല്ലെന്നും, മദ്യത്തിൻ്റെ ഉപയോഗം എത്രമാത്രം ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നതെന്ന് അവര്‍ മനസിലാക്കാന്‍ ഇത് വളരെ ഉപയോഗ പ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.