...
Home News Kerala വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് വി മുരളീധരൻ

വെള്ളാപ്പള്ളി പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് വി മുരളീധരൻ

വെള്ളാപ്പള്ളി പറഞ്ഞതിൽ എതിർപ്പുണ്ടാവേണ്ട കാര്യമില്ലെന്നും കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങളാണ് സർക്കാർ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു.

162

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേരളത്തിലെ യാഥാർത്ഥ്യമെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. സ്കൂൾ സമയം മതസംഘടനകൾ പറയുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു. വെള്ളാപ്പള്ളിയുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവിന് എന്തിനാണ് പൊള്ളുന്നതെന്ന് ചോദിച്ച മുരളീധരൻ ലീഗ് പറയുന്നതിന് അപ്പുറം ചലിക്കാൻ സതീശന് കഴിയില്ലെന്നും ആരോപിച്ചു.

വെള്ളാപ്പള്ളി പറഞ്ഞതിൽ എതിർപ്പുണ്ടാവേണ്ട കാര്യമില്ലെന്നും കാന്തപുരത്തിനും ലീഗിനും അനുകൂലമായ കാര്യങ്ങളാണ് സർക്കാർ ചെയുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും കേരളത്തിൽ മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.

ഈ പരാമർശം വിമർശനങ്ങൾക്ക് വഴിവെച്ചെങ്കിലും സമാന പരാമർശം ഇന്നലെയും വെള്ളാപ്പള്ളി പരാമർശം ആവർത്തിച്ചു. മുസ്ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.