...
Home News Kerala ‘അവധിക്കാലം ദുരന്തങ്ങളാകുന്നു’; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് മൂന്ന് സഹോദരങ്ങളുടെ മക്കൾ

‘അവധിക്കാലം ദുരന്തങ്ങളാകുന്നു’; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് മൂന്ന് സഹോദരങ്ങളുടെ മക്കൾ

കുടുംബ വീട്ടിലെത്തിയ കുട്ടികൾ പുഴയിൽ കുളിക്കാണ് ഇറങ്ങിയപ്പോൾ ആഴമുള്ള കയത്തിൽ അകപ്പെടുകയായിരുന്നു

211

കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളായ മന്ന് കുട്ടികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിൻ്റെ സഹോദരൻ മജീദ്- സഫീന ദമ്പതികളുടെ മകൻ സമദ് (13) ഇവരുടെ സഹോദരി റംലയുടെയും സിദ്ദിഖിൻ്റെയും മകൻ മഞ്ചേശ്വരം ഉദ്യാവാരം താമസിച്ച് പഠിക്കുന്ന റിയാസ് (17) എന്നിവരാണ് മരിച്ചത്.

ക്രിസ്മസ് വെക്കേഷന് കാനത്തൂർ, എരിഞ്ഞിപ്പുഴയിലെ കുടുംബ വീട്ടിലെത്തിയ കുട്ടികൾ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ആഴമുള്ള കയത്തിൽ അകപ്പെടുകയായിരുന്നു. ശനിയാഴ്‌ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. ബേത്തൂർപാറ സ്‌കൂളിൽ ബാലസംഘം കാർണിവൽ ഉണ്ടായിരുന്നു. മരിച്ച കുട്ടികളുടെ സഹോദരങ്ങൾ ആ പരിപാടിക്ക് പോയിരുന്നു. അപകട വിവരമറിഞ്ഞതോടെ നാടാകെ ദുഃഖത്തിലായി.

കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്‌സും പ്രദേശവാസികളും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്.

പുഴയിൽ മുങ്ങിപ്പോയ റിയാസിനെ രക്ഷപ്പെടുത്താനായി നീന്തൽ അറിയാവുന്ന മറ്റ് രണ്ട് കുട്ടികളും അവരുടെ ഉമ്മയും രക്ഷിക്കാൻ ശ്രമിച്ചു. എന്നാൽ കുട്ടികൾ പുഴയിൽ മുങ്ങിത്താഴുകയായിരുന്നു. മരിച്ച രണ്ട് കുട്ടികൾ കാനത്തൂർ ജിയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ്.

റിയാസിന് നീന്തൽ വശമില്ലായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾ നിലവിളിച്ചതോടെ നാട്ടുകാർ സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. ആദ്യം റിയാസിന്‍റെയും പിന്നീട് യാസിൻ, സമദ് എന്നിവരുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

റിയാസിനെ അഗ്നി രക്ഷാസേനയുടെ തിരച്ചിലിൽ ആദ്യം കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.കുട്ടികളുടെ മൃതദേഹം ആദൂർ, ബേഡകം, കാസർകോട് പോലീസ് ഓഫീസർമാർ ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്‌ത്‌ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.