...
Home News International യുഎഇയിൽ ഓൺലൈൻ ഷോപ്പിംഗിന് വാറ്റ് റീഫണ്ട് ഇനി കൂടുതൽ ലളിതം

യുഎഇയിൽ ഓൺലൈൻ ഷോപ്പിംഗിന് വാറ്റ് റീഫണ്ട് ഇനി കൂടുതൽ ലളിതം

സന്ദർശകർ യുഎഇയിൽ നിന്ന് മടങ്ങുമ്പോൾ റീഫണ്ട് തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ വിമാനത്താവളങ്ങളിലെ നിർദ്ദിഷ്ട വാറ്റ് റീഫണ്ട് കേന്ദ്രങ്ങളിൽ നിന്നോ ലഭ്യമാകും.

307

യുഎഇയിലെത്തുന്ന സന്ദർശകർക്ക് ഓൺലൈൻ ഷോപ്പിങ് നടത്തിയാലും വാറ്റ് റീഫണ്ട് ലഭ്യമാകുമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി (എഫ്ടിഎ) അറിയിച്ചു. ഇ-സ്റ്റോറുകളിൽ രജിസ്ട്രർ ചെയ്ത ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഓൺലൈൻ വഴിയുള്ള വാറ്റ് റീഫണ്ട് നടപടികൾ പൂർത്തിയാക്കാൻ അവസരമൊരുക്കിയിരിക്കുന്നത്.

യുഎഇയിലെ സന്ദർശകർക്ക് ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ വഴി വാറ്റ് റീഫണ്ട് അപേക്ഷ നൽകാം. ഇതിന് യാത്രാ രേഖകളും വ്യക്തി വിവരങ്ങളും സമർപ്പിക്കേണ്ടതുണ്ട്. സമർപ്പിച്ച രേഖകൾ പരിശോധിച്ച് അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചാൽ റീഫണ്ട് നടപടികൾ ആരംഭിക്കും.

സന്ദർശകർ യുഎഇയിൽ നിന്ന് മടങ്ങുമ്പോൾ റീഫണ്ട് തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്കോ വിമാനത്താവളങ്ങളിലെ നിർദ്ദിഷ്ട വാറ്റ് റീഫണ്ട് കേന്ദ്രങ്ങളിൽ നിന്നോ ലഭ്യമാകും. രണ്ട് വർഷം മുൻപ് ആരംഭിച്ച ഡിജിറ്റൽ ടാക്സ് റീഫണ്ട് സിസ്റ്റമാണ് ഈ സേവനം കൂടുതൽ ലളിതമാക്കിയത്. വാറ്റ് റീഫണ്ട് സേവനദാതാക്കളായ പ്ലാനറ്റിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. കടലാസുകളുടെ ഉപയോഗം ഒഴിവാക്കിയാണ് ഈ ഡിജിറ്റൽ സംവിധാനം പ്രവർത്തിക്കുന്നത്.

സന്ദർശകർക്ക് അവരുടെ പാസ്പോർട്ട് ഉപയോഗിച്ച് വാറ്റ് റീഫണ്ട് നടപടികൾ പൂർത്തിയാക്കാനും ഇൻവോയ്സുകൾ സ്വീകരിക്കാനും ഈ സംവിധാനം സൗകര്യം ഒരുക്കുന്നു. പുതിയ സംവിധാനത്തിലൂടെ നടപടികൾ കൂടുതൽ എളുപ്പമാകും, സന്ദർശകരുടെ സമയം ലാഭിക്കുന്നതിനൊപ്പം റീഫണ്ട് പ്രക്രിയയും ത്വരിതമാക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.