...
Home News Kerala കേരളത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി വി ഡി സതീശന്‍

കേരളത്തിൽ ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി വി ഡി സതീശന്‍

കേരളത്തിൽ ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന് സാമുദായിക പിന്തുണ ആവശ്യമാണ്.

275

കേരളത്തിൽ യുഡിഎഫിന് ക്രൈസ്തവസഭകളുടെ പിന്തുണ ഉറപ്പിക്കാന്‍ നീക്കം സജീവമാക്കി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇതിന്റെ ഭാഗമായി ഇത്തവണ മാരാമണ്‍ കണ്‍വെന്‍ഷനില്‍ വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം മന്നം ജയന്തി ഉദ്ഘാടനത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു.

സംസ്ഥാനത്തെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍നില്‍ക്കെയാണ് നേതാക്കളുടെ തിരക്കിട്ട ഈ നീക്കം. കേരളത്തിൽ ഇനി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തണമെങ്കില്‍ കോണ്‍ഗ്രസിന് സാമുദായിക പിന്തുണ ആവശ്യമാണ്.

ഈ വരുന്ന ഫെബ്രുവരി 15 നാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്. മാസഅവസാനം നടക്കുന്ന കെസിബിസി സമ്മേളനത്തിലും വി ഡി സതീശന്‍ പങ്കെടുക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ലത്തീന്‍സഭയുടെ യോഗത്തിലും കാഞ്ഞിരപ്പള്ളി രൂപതയുടെ സാമൂഹ്യസേവന വിഭാഗത്തിൻ്റെ പരിപാടിയിലും വി ഡി സതീശന്‍ ആയിരുന്നു മുഖ്യാതിഥി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.