കേരള മുഖ്യമന്ത്രി വിഡി സതീശൻ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. സംസ്ഥാനത്തിന്‍റെ സാമ്പത്തിക ആരോഗ്യം മോശമെന്ന വിലയിരുത്തിയ ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ വരുമാന വര്‍ധനക്കുള്ള നടപടികള്‍ ബജറ്റിൽ പ്രതീക്ഷിക്കുന്നു. ആര്‍. ശങ്കറിനും ഉമ്മൻ ചാണ്ടിക്കും ശേഷം ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിയാണ് വിഡി സതീശൻ.
വിഭവ സമാഹരണത്തിന് എന്തൊക്കെ നടപടികൾ പ്രഖ്യാപിക്കുമെന്നതാണ് മുഖ്യമന്ത്രി വിഡി സതീശൻ്റെ ആദ്യ ബജറ്റിനെ ചുറ്റിപ്പറ്റി ഉയരുന്ന ആകാംക്ഷ. കേന്ദ്ര സഹായത്തിലെ 20000 കോടിയുടെ കുറവാണ് ബജറ്റ് അവതരിപ്പിക്കുന്ന വിഡി സതീശന് മുന്നിലുളള പ്രധാന വെല്ലുവിളി. ഇന്ദിരാ ഗ്യാരൻറികൾ നടപ്പിലാക്കുന്നതിനും അധിക വരുമാനം കണ്ടെത്തിയേ തീരു. നികുതി ചോർച്ച തടയാനും നികുതി പിരിവ്, ഊർജിതമാക്കാനുമുളള നടപടികൾ അടങ്ങുന്ന സമഗ്ര ധന മാനേജുമെൻറിലൂടെ വരുമാന
വിടവ് പരിഹരിക്കാൻ ആയിരിക്കും വിഡി സതീശൻ ശ്രമിക്കുക.
സിദ്ധാർത്ഥൻ സ്റ്റുഡൻറ് ഡിസ്റ്ററസ് ആപ്പ്
ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ സിദ്ധാർത്ഥൻ സ്റ്റുഡൻറ് ഡിസ്റ്ററസ് ആപ്പ്. റാഗിംഗ് തടയാനും വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പുവരുത്താനും സിദ്ധാർത്ഥൻ ആൻറി റാഗിങ് ആൻഡ് സ്റ്റുഡൻറ് വെൽഫെയർ ആക്ട് നടപ്പിലാക്കും.
മദ്യത്തിൻ്റെ നികുതി ഘടനയിൽ മാറ്റം
വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി വർദ്ധിപ്പിച്ചു. 0.5% മുതൽ 10% വരെ വീര്യമുള്ള മദ്യത്തിന് 120 % ആയി ഉയർത്തി. 10% മുതൽ 20 % വരെ വീര്യമുള്ള മദ്യത്തിന് 175 % ആയും നികുതി വർദ്ധിപ്പിച്ചു
തീർത്ഥാടന കേന്ദ്രങ്ങളിൽ തിരുപ്പതി മോഡൽ വികസനം
ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം ക്ഷേത്രങ്ങൾ ദേശീയ തീർത്ഥാടന കേന്ദ്രങ്ങൾ ആക്കാനുള്ള നടപടികൾ സ്വീകരിക്കും.
റോഡ് ആർക്കിടെക്ചർ വിംഗ് രൂപീകരിക്കും
അഞ്ചുവർഷം കൊണ്ട് കേരളത്തിലെ എല്ലാ പൊതുമരാമത്ത് റോഡുകളും BM & BC നിലവാരത്തിലേക്ക് ഉയർത്തും. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ റോഡുകളുടെ പരിശോധന നടപ്പാക്കും.
ജലസേചന വകുപ്പിന് കീഴിലുള്ള ഇറിഗേഷൻ മ്യൂസിയം, അണക്കെട്ടുകളിലെ ഡാം ടൂറിസം, കനാൽ ടൂറിസം പദ്ധതി, ഇറിഗേഷൻ ഗസ്റ്റ് ഹൗസുകളുടെ നിർമ്മാണം തുടങ്ങിയവയിൽ സ്വകാര്യ പങ്കാളിത്തം. പിപിപി മോഡലിൽ വികസിപ്പിക്കും
സ്ത്രീസുരക്ഷ
സ്ത്രീകളും കുട്ടികളും പീഡനത്തിന് വിധേയരായ കേസുകൾ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. സാമൂഹ്യ മാധ്യമങ്ങളിൽ സ്ത്രീകളെയും കുട്ടികളെ അധിക്ഷേപിക്കുന്നവർക്ക് എതിരെയും നടപടി. സ്ത്രീകൾക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ മകൾക്കൊപ്പം എന്ന പേരിൽ പദ്ധതി. നഗരങ്ങളിൽ രാത്രികാല പോലീസ് പെട്രോളിങ് കാര്യക്ഷമമാക്കും.
സർക്കാർ ജീവനക്കാർക്ക് DA – DR മുടക്കം കൂടാതെ നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. അഷ്വേർഡ് പെൻഷൻ സംവിധാനത്തെ കുറിച്ച് പഠിക്കുമെന്നും ബജറ്റിൽ പറയുന്നു.
റബറിന് താങ്ങുവില 250ആക്കും. മലബാറില്‍ രാജ്യാന്തര ഫുട്‌ബോള്‍ സ്‌റ്റേഡിയം നിർമ്മിക്കുമെന്നും പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതി കുറച്ചു. 40 ലക്ഷത്തിന് താഴെയുള്ള ഇലക്ട്രിക് വാഹനങ്ങളുടെ റോഡ് നികുതിയാണ് കുറച്ചത്. 40 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി പത്തിൽ നിന്ന് 15 ശതമാനമായി വർദ്ധിപ്പിച്ചു.


