...
Home News National ‘മാസപ്പടി കേസിൽ വീണ വിജയൻ പ്രതി’; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയ അനുമതി

‘മാസപ്പടി കേസിൽ വീണ വിജയൻ പ്രതി’; പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയ അനുമതി

എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്

219

എക്‌സാലോജിക്- സിഎംആർഎൽ മാസപ്പടി ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ വീണ വിജയനെ പ്രതി ചേർത്ത് കുറ്റപത്രം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസാണ് കുറ്റപത്രം സമർപ്പിച്ചത്. എക്‌സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും പ്രതികളാണ്.

പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലം അനുമതി നൽകി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടിൽ ക്രമക്കേട് നടന്നെന്ന എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് അനുമതി നൽകിയത്. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളാണ് പ്രതികൾകൾക്ക് എതിരെ കുറ്റപത്രത്തിൽ ഉള്ളത്.

സേവനം ഒന്നും നൽകാതെ വീണ വിജയൻ 2.70 കോടി കൈപ്പറ്റിയെന്നാണ് എസ്എഫ്ഐഒ കണ്ടെത്തിയത്. സിഎംആർഎല്ലിൽ നിന്നും ശശിധരൻ കർത്തയും ഭാര്യയും ഡയറക്ടർമാരായ എമ്പവർ ഇന്ത്യ എന്ന കമ്പനിയിൽ നിന്നുമാണ് പണം കൈപ്പറ്റിയത്.

കമ്പനികാര്യ ചട്ടം 447 വകുപ്പാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്. വീണ ഉൾപ്പെടെ ഉള്ളവർക്ക് സമൻസ് അയക്കും. മറ്റുള്ളവർക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. 2024 ജനുവരിയിൽ തുടങ്ങിയ അന്വേഷണത്തിലാണ് എറ്റവും പുതിയ നീക്കം ഉണ്ടായിരിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.