Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘വാഹന മോഡിഫിക്കേഷന്‍’, മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു: എംവിഡി റിപ്പോര്‍ട്ട് | Nalamidam
14 November 2026
Home News Kerala ‘വാഹന മോഡിഫിക്കേഷന്‍’, മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു: എംവിഡി റിപ്പോര്‍ട്ട്

‘വാഹന മോഡിഫിക്കേഷന്‍’, മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു: എംവിഡി റിപ്പോര്‍ട്ട്

വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമം റൂള്‍ 112 പ്രകാരം മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്

270

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്‌തിപ്പെടേണ്ടി വരും. മുന്‍കൂര്‍ അനുമതിയില്ലാതെ വരുത്താവുന്ന 18 രൂപ മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയാണ് ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

വാഹന രൂപമാറ്റത്തില്‍ മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് ഇതോടെ പാളുന്നു. അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഗതാഗത കമ്മിഷണര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറും. വാഹനങ്ങളില്‍ സ്റ്റിക്കറുകളും ലൈറ്റ്കളുകളും പിടിപ്പിക്കുന്നതടക്കം 18 തരം മോഡിക്കേഷന്‍ അനുവദിക്കാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ റിപ്പോര്‍ട്ട്.

നിയമ തടസങ്ങളില്ലാത്ത 18 തരം സ്റ്റാന്‍ഡേര്‍ഡ് എക്യുപ്മെന്റുകള്‍ക്ക് മാത്രമാണ് മുന്‍കൂര്‍ അനുമതി ആവശ്യമില്ലാത്തത്. സീറ്റ് കവറുകള്‍, ഫ്ളോര്‍ മാറ്റുകള്‍, ഡോര്‍ വൈസറുകള്‍, മഡ് ഫ്ലാപ്പുകള്‍ എന്നിവക്കും, അശ്ലീലമല്ലാത്ത ബോഡി സ്റ്റിക്കറുകള്‍ പതിക്കുന്നതിനും നിയമ തടസമില്ല. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്‌പീക്കറുകള്‍, ഡാഷ് കാമറ, റിവേഴ്‌സ്‌ കാമറ, പാര്‍ക്കിംഗ് സെന്‍സറുകള്‍, ജിപിഎസ്, റൂഫ് കാരിയറുകള്‍, 50 ശതമാനം കാഴ്‌ച ലഭിക്കുന്ന സണ്‍ ഫിലിമുകള്‍ എന്നിവയും ഈ പട്ടികയിലുണ്ട്.

വലിയ മാറ്റങ്ങള്‍ക്ക് കേന്ദ്ര മോട്ടോര്‍ വാഹന നിയമം റൂള്‍ 112 പ്രകാരം മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. വാഹനത്തിൻ്റെ നിറം, എഞ്ചിന്‍, ചേസിസ് ഫ്രെയിം എന്നിവ മാറ്റുന്നതിനും പ്രത്യേക അനുമതി വേണം. എല്‍പിജി- സിഎന്‍ജി കിറ്റുകള്‍ ഘടിപ്പിക്കാനും, സാധാരണ വാഹനത്തെ ഇലക്ട്രിക് വാഹനമാക്കി മാറ്റാനും, ഭിന്നശേഷിക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ രൂപമാറ്റം വരുത്താനും ആര്‍ടിഒയുടെ അനുമതിയോടെ ആര്‍സി ബുക്കില്‍ രേഖപ്പെടുത്തേണ്ടതുണ്ട്. വാഹന ആള്‍ട്ടറേഷന്‍ സംബന്ധിച്ച സുപ്രധാന വകുപ്പായ ‘സെക്ഷന്‍ 52’ പരാമര്‍ശിക്കാതെയാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര നിയമങ്ങള്‍ മറികടക്കാതെയുള്ള വാഹന രൂപ മാറ്റത്തിന് മാത്രമായിരിക്കും സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുക.

അനുമതിയില്ലാതെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍

സീറ്റ് കവര്‍, ഫ്ളോര്‍ മാറ്റ്, സ്റ്റിയറിംഗ് വീല്‍ കവര്‍, ക്രോം ഗാര്‍ണിഷ്, മഡ് ഫ്ളാപ്പുകള്‍, ബോഡി സ്റ്റിക്കറുകള്‍,
ഇന്റീരിയര്‍ ആമ്പിയൻസ് ലൈറ്റിംഗ്, ഡാഷ് ക്യാമറ, റിവേഴ്‌സ്‌ ക്യാമറ, പാര്‍ക്കിംഗ് സെന്‍സര്‍, ജിപിഎസ് ട്രാക്കര്‍, ആന്‍ഡ്രോയിഡ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, അഡീഷണല്‍ സ്‌പീക്കറുകള്‍, ടയര്‍ പ്രഷര്‍, മോണിറ്ററിംഗ് സിസ്റ്റം, ടോ ഹുക്കുകള്‍, റൂഫ് ക്യാരിയറുകള്‍, 50% സുതാര്യമായ സണ്‍ ഫിലിം

ആര്‍സിയില്‍ മാറ്റം വരുത്തി ചെയ്യാവുന്ന മോഡിഫിക്കേഷനുകള്‍

വാഹനത്തിൻ്റെ നിറം മാറ്റല്‍, എന്‍ജിന്‍ മാറ്റല്‍, എല്‍പിജി/ സിഎന്‍ജി കിറ്റ് സ്ഥാപിക്കല്‍, ഇലക്ട്രിക്കാക്കി മാറ്റല്‍, ഭിന്നശേഷി സൗഹൃദ വാഹനമാക്കല്‍, ഷാസി ഫ്രെയിം മാറ്റല്‍