...
Home News Kerala വാഹനങ്ങളുടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഫൈന്‍ 2000-ത്തില്‍ നിന്നും 250 ആക്കാൻ കഴിയും

വാഹനങ്ങളുടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഫൈന്‍ 2000-ത്തില്‍ നിന്നും 250 ആക്കാൻ കഴിയും

ബൈക്ക് ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ മുതലായവ പോലെ തന്നെ പിയുസി സര്‍ട്ടിഫിക്കറ്റും കൈവശം വയ്‌ക്കേണ്ട ഒന്നാണ്

340

പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഫൈന്‍ 2000-ത്തില്‍ നിന്നും 250 ആക്കാന്‍ കഴിയുമോ? ഒരു സംശയമാണ്. ഇതിനുള്ള ഉത്തരമാണ് ഇപ്പോള്‍ കേരളാ പൊലീസ് നല്‍കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് കേരളാ പൊലീസിൻ്റെ ഒരു വീഡിയോ ആണ്. വാഹനങ്ങളുടെ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഫൈന്‍ 2000-ത്തില്‍ നിന്നും 250 ആക്കണോ എന്ന് ചോദിക്കുന്ന കേരളാ പൊലീസിൻ്റെ വീഡിയോയില്‍ അതിനുള്ള വഴിയും പറഞ്ഞുതരുന്നുണ്ട്.

എന്താണ് പൊല്യൂഷൻ അണ്ടർ കൺട്രോൾ (പിയുസി) സർട്ടിഫിക്കറ്റ്?

വാഹനത്തിൻ്റെ മലിനീകരണ തോത് പരിശോധിച്ചതിന് ശേഷം വാഹന ഉടമക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് പൊലൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ എന്ന പിയുസി. വാഹനങ്ങള്‍ സൃഷ്‌ടിക്കുന്ന മലിനീകരണത്തെ കുറിച്ചുള്ള വിവരങ്ങളും അവ നിശ്ചിത പരിധിക്കുള്ളിലാണോ എന്നും സര്‍ട്ടിഫിക്കറ്റ് വ്യക്തമാക്കും.

ഈ എമിഷന്‍ തോത് പരിശോധിക്കുന്നത് രാജ്യത്ത് ഉടനീളമുള്ള പെട്രോള്‍ പമ്പുകളില്‍ സ്ഥിതി ചെയ്യുന്ന അംഗീകൃത കേന്ദ്രങ്ങളിലാണ്. ബൈക്ക് ഇന്‍ഷുറന്‍സ്, രജിസ്‌ട്രേഷന്‍ മുതലായവ പോലെ തന്നെ പിയുസി സര്‍ട്ടിഫിക്കറ്റും കൈവശം വയ്‌ക്കേണ്ട ഒന്നാണ്. പിയുസി സര്‍ട്ടിഫിക്കറ്റില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ അടങ്ങിയിരിക്കും.

കാര്‍, ബൈക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും വാഹനത്തിൻ്റെ രജിസ്‌ട്രേഷന്‍ നമ്പര്‍.

ടെസ്റ്റ് വാലിഡിറ്റി കാലയളവ്, പിയുസിയുടെ സീരിയല്‍ നമ്പര്‍, എമിഷന്‍ ടെസ്റ്റ് നടത്തിയ തീയതി, വാഹനത്തിൻ്റെ എമിഷന്‍ റീഡിംഗ്.

https://www.facebook.com/keralapolice?cft[0]=AZXnG5Ag63A0-59nARLQf6lfmjDOgxCcp67B-UBC26ox5yqHifSW1qX_Lupx3Q1MplaS_NyvmbbrbXHv-pS8bqjNirtaWxC6FesVaiYUUdnMUS_p5bkig4wMGH_wY1uv709eNSWudk0biBSdEjo7X91Pp2PsueJM4zW85s2o2FsISaIbqD4p8X6UTbY0juUp7FQQbafiC5srQBrc7ugj8QFK&tn=-UC%2CP-R

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.