...
Home News National ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്ന് മാറ്റണമെന്ന് വിഎച്ച്പി

ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥം എന്ന് മാറ്റണമെന്ന് വിഎച്ച്പി

ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോൾ, 5,000 വർഷത്തെ മഹത്തായ ചരിത്രവുമായി നമ്മൾ ബന്ധപ്പെടുന്നു

230

പുരാതന ചരിത്രവും സംസ്‌കാരവുമായി ബന്ധിപ്പിക്കുന്നതിനായി ഡൽഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് വിശ്വഹിന്ദു പരിഷത്ത് ഞായറാഴ്‌ച ആവശ്യപ്പെട്ടു.

ഡൽഹി സംസ്‌കാരിക മന്ത്രി കപിൽ മിശ്രക്ക് അയച്ച കത്തിൽ, ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാന താവളത്തെ ഇന്ദ്രപ്രസ്ഥ അന്താരാഷ്ട്ര വിമാനത്താവളം എന്നും ഡൽഹി റെയിൽവേ സ്റ്റേഷനെ ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നും ഷാജഹാനാബാദ് വികസന ബോർഡിനെ ഇന്ദ്രപ്രസ്ഥ വികസന ബോർഡ് എന്നും പുനർനാമകരണം ചെയ്യണമെന്ന് വിഎച്ച്പിയുടെ ഡൽഹി യൂണിറ്റ് ആവശ്യപ്പെട്ടു.

“ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണം, അങ്ങനെ തലസ്ഥാനത്തിൻ്റെ പേര് അതിൻ്റെ പുരാതന ചരിത്രവുമായും സംസ്‌കാരവുമായും ബന്ധപ്പെടുത്താൻ കഴിയും,” -വിഎച്ച്പി ഡൽഹി പ്രാന്ത് സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്‌ത കത്തിൽ പറഞ്ഞു.

“പേരുകൾ വെറും മാറ്റങ്ങളല്ല; അവ ഒരു രാജ്യത്തിൻ്റെ അവബോധത്തെ പ്രതിഫലിപ്പിക്കുന്നു. ഡൽഹി എന്ന് പറയുമ്പോൾ, നമുക്ക് 2,000 വർഷത്തെ ഒരു കാലഘട്ടം മാത്രമേ കാണാൻ കഴിയൂ. എന്നാൽ ഇന്ദ്രപ്രസ്ഥം എന്ന് പറയുമ്പോൾ, 5,000 വർഷത്തെ മഹത്തായ ചരിത്രവുമായി നമ്മൾ ബന്ധപ്പെടുന്നു,” -അദ്ദേഹം പറഞ്ഞു. -പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.