അമ്പതുകാരന്‍ വിജയ് യുവാവായി; ‘ഗോട്ടിൽ’ ഇളയ ദളപതിയുടെ ലുക്ക് മാറ്റിയ ഡി ഏജിങ് ടെക്‌നിക് ഇതാണ്

ചിത്രത്തിൻ്റെ വിഷ്വല്‍ എഫക്റ്റ്‌സിന് വേണ്ടി ഹോളിവുഡില്‍ നിന്നുള്ള വിഎഫ്എക്‌സ് ടീമുമായി കൈകോര്‍ത്തിരുന്നു

അമ്പതുകാരനായ വിജയിയെ 23കാരനാക്കിയ ഡി ഏജിങ് മാജിക്കിനെ കുറിച്ചുള്ള ചര്‍ച്ചയാണ് ‘ദി ഗോട്ട് ‘ റിലീസിനുശേഷം. ദളപതിയും ‘ഇളയ ദളപതിയും’ വ്യത്യസ്ത ലുക്കുകളില്‍ ആടി തകര്‍ത്ത ചിത്രം ശ്രദ്ധ നേടുമ്പോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എങ്ങനെയാണ് അഭിനേതാവിൻ്റെ പ്രായം കുറച്ചു കാണിക്കുന്നത് എന്ന ചര്‍ച്ചകളും സജീവമാകുകയാണ്. ഓഗസ്റ്റില്‍ ചിത്രത്തിൻ്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് മുതല്‍ തന്നെ ഇളയ ദളപതിയുടെ ഈ ലുക്ക് ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൻ്റെ വിഷ്വല്‍ എഫക്റ്റ്‌സിന് വേണ്ടി ഹോളിവുഡില്‍ നിന്നുള്ള വിഎഫ്എക്‌സ് ടീമുമായി കൈകോര്‍ത്തിരുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഡി ഏജിങ്

വൈവിധ്യമാര്‍ന്ന സ്‌പെഷ്യല്‍ ഇഫക്റ്റുകളും സിജിഐയും ഉപയോഗിച്ചു കൊണ്ടുള്ള സങ്കീര്‍ണ്ണമായ പ്രക്രിയയാണ് ഡി ഏജിംഗ്. സിനിമയില്‍ അഭിനേതാക്കളെ ചെറുപ്പമായി കാണിക്കാനാണ് ഡി ഏജിങ് ഉപയോഗിക്കുന്നത്. ഏത് അഭിനേതാവിനെയാണ് ഡിഏജിങ് ചെയ്യേണ്ടത് അവരുടെ മുഖം ക്യാമറകള്‍ വച്ച് ഹൈ റസല്യൂഷന്‍ സ്‌കാന്‍ ചെയ്യും. ഈ 3ഡി സ്‌കാന്‍ വഴി അഭിനേതാവിൻ്റെ മുഖത്തെ സൂക്ഷ്മമായ എക്‌സ്പ്രഷനുകള്‍ ഉള്‍പ്പടെ ഒപ്പി എടുക്കും. ശേഷം ഏത് പ്രായത്തിലേക്ക് മാറ്റേണ്ടത് എന്നതനുസരിച്ച് ഈ മോഡല്‍ അജസ്റ്റ് ചെയ്യും. ഏത് പ്രായത്തിലാണോ മാറ്റിയെടുക്കേണ്ടത്, അഭിനേതാവിൻ്റെ ആ പ്രായത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമുള്‍പ്പടെ ചേര്‍ത്ത് മറ്റൊരു ഡാറ്റ ബേസ് കൂടി തയാറാക്കി റെഫറന്‍സ് ആയി ഉപയോഗിക്കും.

അഭിനയിക്കുന്നയാളുടെ മുഖത്ത് ട്രാക്കിങ് ഡോട്ടുകള്‍ വച്ചതിനുശേഷം മുഖത്തെ എക്‌സ്പ്രഷനുകള്‍ റെക്കോര്‍ഡ് ചെയ്യുകയാണ് അടുത്തഘട്ടം. ഡിഏജിങ്ങിനായി ഉപയോഗിക്കുന്ന നിരവധി സോഫ്‌റ്റ് വെയറുകള്‍ ഉണ്ട്. ട്രാക്കിങ് ഡോട്ടുകള്‍ ഉപയോഗിച്ച് ചിത്രീകരിച്ച വിഷ്വലുകളില്‍ ഡിജിറ്റല്‍ മേക്ക്അപ്പ് ഉപയോഗിച്ച് ചര്‍മത്തെ കൂടുതല്‍ സ്‌മൂത്ത് ആക്കും. അഭിനേതാക്കളുടെ മുഖത്ത് കഥാപാത്രത്തിന് അനുയോജ്യമായി വരുത്തേണ്ട മാറ്റങ്ങളും വരുത്തും. ഇത്തരത്തില്‍ ഡീ ഏജ് ചെയ്‌ത രൂപത്തെ അഭിനേതാക്കളുടെ നിലവിലെ രൂപവുമായി സംയോജിപ്പിച്ച് കൃത്യമായി ഒരു മോഡല്‍ രൂപപ്പെടുത്തും.

വിദഗ്‌ധർ പറയുന്നത്

കുറച്ച് പരിശ്രമിച്ചു കഴിഞ്ഞാല്‍ മികച്ച റിസള്‍ട്ട് കിട്ടും എന്നതിനാലാണ് ഈ സാങ്കേതികവിദ്യ സ്വീകാര്യമാകുന്നതെന്ന് ഗ്രാഫിക് ഡിസൈനര്‍മാർ പറയുന്നു. നായകനും, വില്ലനുമൊക്കെയായി ഒരുപോലെ ചിത്രത്തില്‍ നടന്‍ നിറഞ്ഞു നില്‍ക്കുന്ന വിജയിയെ കാണുമ്പോള്‍ ഇത് സത്യമാണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും.

റിയല്‍ ലുക്ക് ഫീല്‍ ചെയ്യുന്നതിന് വേണ്ടിയാണ് കൂടുതലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റൊരു വിദഗ്‌ധനും അഭിപ്രായപ്പെട്ടു. വിജയുടെ പണ്ടത്തെ ഫോട്ടോകൾ ഉള്‍പ്പടെ വച്ചാണ് ഡിഏജിങ് ചെയ്‌തിരിക്കുന്നതെങ്കിലും ആ ലുക്ക് പ്രേക്ഷകര്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്തതാവാം വലിയതോതില്‍ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

വെങ്കട് പ്രഭു പറയുന്നത്

പ്രേക്ഷകര്‍ക്ക് ഒരു പുതിയ ഫീല്‍ നല്‍കാന്‍ ആ സാങ്കേതിക വിദ്യ ഈ സിനിമയില്‍ ഉപയോഗിച്ചാല്‍ നന്നായിരിക്കും എന്ന് തനിക്ക് തോന്നിയതായി ചിത്രത്തിൻ്റെ സംവിധായകന്‍ വെങ്കട് പ്രഭു പറഞ്ഞു. രണ്ടാമത്തെ ക്യാരക്ടര്‍ 22- 23 വയസ് പ്രായമുള്ളയാളാണെന്നും ഈ ക്യാരക്ടറിന് തന്നോട് സാമ്യം ഉണ്ടാവണമെന്നത് വിജയുടെ ആവശ്യമായിരുന്നെന്നും വെങ്കട് പ്രഭു പറഞ്ഞു.

ചിത്രം എഴുതുന്ന സമയത്ത് ഡീ ഏജിംഗ് ടെക്‌നോളജിയെ കുറിച്ച് തനിക്ക് അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീ ഏജിംഗ് ടെക്‌നോളജിയെ കുറിച്ച് മനസിലാക്കിയപ്പോഴാണ് വിജയ് സാറിനെപ്പോലെയുള്ള ഒരാള്‍ ആ രണ്ട് കഥാപാത്രങ്ങളും ചെയ്‌താല്‍ എങ്ങനെയുണ്ടാവുമെന്ന് ആലോചിച്ചത്’, ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെങ്കട് പ്രഭു പറഞ്ഞു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. സന്ദർശനത്തിൻ്റെ രണ്ടാം ദിവസം, പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്‌ച നടന്നു. ആരംഭിക്കുന്നതിന് മുമ്പ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന തരത്തിൽ,...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...