...
Home News National ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു

177

പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു.

1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു.

കിഴക്കൻ ലഡാക്കിലെ നാല് വർഷത്തിലേറെയായി അതിർത്തിയിൽ നിലനിൽക്കുന്ന സംഘർഷത്തെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ഇരുപക്ഷത്തിൻ്റെയും ശ്രമങ്ങൾക്കിടെയാണ് മുതിർന്ന നയതന്ത്രജ്ഞനെ ബീജിംഗിലേക്ക് അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം.

പ്രദീപ് കുമാർ റാവത്തിൻ്റെ പിൻഗാമിയായി ദൊറൈസ്വാമി ചുമതലയേൽക്കും. അദ്ദേഹം ഉടൻ തന്നെ ചുമതല ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദൊറൈസ്വാമിയുടെ പുതിയ നിയമനം പ്രഖ്യാപിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം (എംഇഎ) അറിയിച്ചു. -ഉറവിടം: പിടിഐ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.