...
Home News Kerala വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ; മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടി

വിൻസി അലോഷ്യസിൻ്റെ വെളിപ്പെടുത്തൽ; മൊഴിയെടുക്കാൻ എക്‌സൈസ് അനുമതി തേടി

സംഘടനങ്ങൾക്ക് നൽകിയ പരാതി പോലീസിന് കൈമാറിയിട്ടില്ല

282

വെളിപ്പെടുത്തലിൽ നടി വിൻസി അലോഷ്യസിൻ്റെ മൊഴിയെടുക്കാൻ അനുമതി തേടി എക്‌സൈസ്. എന്നാൽ സഹകരിക്കാൻ താത്പര്യമില്ലെന്നാണ് കുടുംബം അറിയിച്ചിരിക്കുന്നത്. മറ്റ് നിയമ നടപടികളിലേക്ക് പോകാൻ താത്പര്യമില്ലെന്ന് കുടുംബം പറയുന്നു. വിൻസിയുടെ പിതാവ് ഇക്കാര്യം എക്സൈസ് ഉദ്യോഗസ്ഥരെ അറിയിച്ചു.

അതേസമയം വിൻസി അലോഷ്യസ് സംഘടനങ്ങൾക്ക് നൽകിയ പരാതി പോലീസിന് കൈമാറിയിട്ടില്ല. നടിയുടെ അഭ്യർത്ഥന പ്രകാരമാണ് തീരുമാനം എന്ന് സംഘടനകളുടെ വിശദീകരണം. ലൈഗീക അതിക്രമവുമായി ബന്ധപെട്ട കാര്യങ്ങൾ പരാതിയിൽ ഇല്ലാത്തതും പോലീസിന് പരാതി കൈമാറാതത്തിന് കാരണം.

വിൻസി നൽകിയ പരാതിയിൽമേൽ ഷൈൻ ടോമിനെതിരെ നടപടി ഉണ്ടാകും. താൽകാലികമായി സിനിമകളിൽ നിന്ന് മാറ്റി നിർത്താനാണ് നീക്കം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.