‘ഓർമയുടെ വിശ്വ രാജകുമാരൻ’;13.5 സെക്കന്‍ഡില്‍ 80 സംഖ്യകള്‍, ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വിജ്ഞാനം ഇങ്ങനെ

13.50 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 80 സംഖ്യകളും 8.40 സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ 30 ചിത്രങ്ങളും ഓര്‍ത്തെടുത്ത് പറഞ്ഞാണ് വിശ്വരാജകുമാർ ഓര്‍മശക്തി പ്രകടിപ്പിച്ചത്

മെമ്മറി ലീഗ് ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി ഇന്ത്യന്‍ വിദ്യാര്‍ഥി. ഉയര്‍ന്ന വേഗതയില്‍ വിവരങ്ങള്‍ ഓര്‍മിക്കാനും അത് ഓര്‍ത്തെടുത്ത് പറയാനുമുള്ള കഴിവ് പരീക്ഷിക്കുന്ന ഓണ്‍ലൈന്‍ മത്സരത്തിലാണ് 20കാരനായ വിശ്വ രാജകുമാർ എന്ന വിദ്യാർത്ഥി ഒന്നാമതെത്തിയത്. ക്രമരഹിതമായി നൽകിയ സംഖ്യകൾ കുറഞ്ഞ സമയത്തിനുള്ളില്‍ ഓര്‍ത്തെടുത്ത് പറയുകയെന്നതാണ് മത്സരം.

5000 സ്‌കോറുമായി രാജകുമാര്‍ ഒന്നാം സ്ഥാനത്താണെന്ന് മെമ്മറി ലീഗ് വെബ്‌സൈറ്റില്‍ പറയുന്നു. പുതുച്ചേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനക്കുള വിനിയഗര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ഥിയാണ്.

വെറും 13.50 സെക്കന്‍ഡുകള്‍ക്കുള്ളില്‍ 80 സംഖ്യകളും 8.40 സെക്കന്‍ഡുകള്‍ക്ക് ഉള്ളില്‍ 30 ചിത്രങ്ങളും ഓര്‍ത്തെടുത്ത് പറഞ്ഞാണ് വിശ്വ രാജകുമാർ അസാധാരണമായ ഓര്‍മശക്തി പ്രകടിപ്പിച്ചത്.

അതേസമയം, തൻ്റെ ഓര്‍മശക്തിയുടെ രഹസ്യവും അദ്ദേഹം പങ്കുവെച്ചു. താന്‍ വളരെ നന്നായി വെള്ളം കുടിക്കുമെന്നും അത് തലച്ചോറിൻ്റെ വികാസത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘‘നിങ്ങള്‍ ഒരു പുസ്‌തകം വായിക്കുകയാണെന്ന് പറയുമ്പോള്‍ അത് നിങ്ങള്‍ ഉച്ചത്തില്‍ വായിക്കുന്നില്ലെങ്കിലും നിങ്ങളുടെ ഉള്ളില്‍ തന്നെ ഇരുന്ന് ശബ്‌ദിക്കുന്നുണ്ട്. നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ വേഗത കുറയും. അതേസമയം, നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുമ്പോള്‍ ഇത് കൂടുതല്‍ കൂടുതല്‍ വ്യക്തമായി വരും. അപ്പോൾ നിങ്ങള്‍ക്ക് വേഗത്തില്‍ വായിക്കാന്‍ കഴിയും,’’ -അദ്ദേഹം വിശദീകരിച്ചു.

‘‘മത്സരാര്‍ഥികള്‍ക്ക് ഒരു സ്‌ക്രീനില്‍ ക്രമരഹിതമായി 80 സംഖ്യകള്‍ നല്‍കും. അവ എത്രയും വേഗം മനപാഠമാക്കണം. ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്‌ത ശേഷം റീകോള്‍ ഷീറ്റ് ദൃശ്യമാകും. പങ്കെടുക്കുന്നവര്‍ അതില്‍ നമ്പറുകള്‍ എഴുതണം,’’ -ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ രാജകുമാര്‍ പറഞ്ഞു.

മത്സരത്തില്‍ പ്രദര്‍ശിപ്പിച്ച 80 അക്കങ്ങളും രാജകുമാര്‍ കൃത്യമായി ഓര്‍ത്തെടുത്ത് പറയുകയായിരുന്നു. ‘‘ഈ ലോക ചാംപ്യന്‍ഷിപ്പില്‍ 80 അക്കങ്ങളാണ് 13.5 സെക്കന്‍ഡിനുള്ളില്‍ ഓര്‍ത്തെടുത്ത് പറഞ്ഞത്. സെക്കന്‍ഡില്‍ ഏകദേശം ആറ് അക്കങ്ങള്‍ ഞാന്‍ പറഞ്ഞു,’’ -രാജകുമാര്‍ പറഞ്ഞു.

‘‘കോളേജ് പഠനം പൂര്‍ത്തിയാക്കിയ ശേഷം രണ്ടോമൂന്നോ മാസത്തിനുള്ളില്‍ മറ്റുള്ളവരെ ഓര്‍മശക്തി വര്‍ധിപ്പിക്കുന്നത് പരിശീലിപ്പിക്കുന്ന ട്രെയിനറാകുകയാണ് എൻ്റെ ലക്ഷ്യം. ഇതിനായി ഇന്ത്യയില്‍ ഒരു മെമ്മറി സ്ഥാപനം സ്ഥാപിക്കാനും അത് വിപുലീകരിക്കാനും ഞാന്‍ ലക്ഷ്യമിടുന്നു,’’ -അദ്ദേഹം വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ സുബ്രമണിയെയാണ് നിയമിച്ചത്. മുൻ കരസേന ഉപമേധാവി ആയിരുന്നു. നിലവിലെ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. നിലവിൽ എൻഎസ് രാജ സുബ്രമണി നാഷണൽ സെക്യൂരി​റ്റി കൗൺസിൽ സെക്രട്ടേറിയ​റ്റിൽ...

Keep exploring...

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

More News

ഹോർമുസ് കടലിടുക്കിൽ ചരക്ക് കപ്പൽ മുങ്ങി; ഒരു ഇന്ത്യക്കാരൻ മരിച്ചു

ഹോർമുസ് കടലിടുക്കിന് സമീപം വെള്ളിയാഴ്‌ച ഒരു വലിയ സമുദ്ര അപകടം സംഭവിച്ചു. അതിൽ ഒരു മരം കൊണ്ടുള്ള ചരക്ക്...

ഇന്ത്യയിൽ സംയുക്ത സൈനിക മേധാവിയെ നിയമിച്ചു; നാവിക സേനക്കും പുതിയ തലവൻ

ഇന്ത്യയിൽ പുതിയ സംയുക്ത സൈനിക മേധാവിയെയും നാവിക സേനക്ക് പുതിയ തലവനെയും നിയമിച്ചു. ലെഫ്. ജനറൽ എൻഎസ് രാജ...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...