...
Home News National ക്ഷേത്രത്തിൽ എത്തിയ മിസ് വേള്‍ഡ് സുന്ദരികളുടെ കാല്‍കഴുകി തുടച്ച് വോളണ്ടിയര്‍ സ്ത്രീകള്‍; പുതിയ വിവാദം

ക്ഷേത്രത്തിൽ എത്തിയ മിസ് വേള്‍ഡ് സുന്ദരികളുടെ കാല്‍കഴുകി തുടച്ച് വോളണ്ടിയര്‍ സ്ത്രീകള്‍; പുതിയ വിവാദം

യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രം കാണാനെത്തിയത് ആയിരുന്നു മിസ് വേള്‍ഡ് മത്സരാര്‍ഥികള്‍

392

തെലങ്കാനയില്‍ എത്തിയ മിസ് വേള്‍ഡ് മത്സരാര്‍ഥികളുടെ കാല്‍ വോളണ്ടിയര്‍മാരായ സ്ത്രീകള്‍ കഴുകിയ സംഭവം വിവാദത്തില്‍. രാമപ്പ ക്ഷേത്രത്തിന് മുന്നില്‍ വച്ചായിരുന്നു സംഭവം. തെലങ്കാന സര്‍ക്കാര്‍ ഇന്ത്യന്‍ വനിതളുടെ ആത്മാഭിമാനത്തിന് ക്ഷതം വരുത്തിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

യുനെസ്‌കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രം കാണാനെത്തിയത് ആയിരുന്നു മിസ് വേള്‍ഡ് മത്സരാര്‍ഥികള്‍. ക്ഷേത്രത്തില്‍ പ്രവേശിക്കും മുമ്പാണ് വേളണ്ടിയര്‍മാരായ സ്ത്രീകള്‍ കാല്‍കഴുകി തുടച്ചു നല്‍കിയത്.

ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബിജെപിയും ബിആര്‍എസും രേവന്ത് റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊളോണിയല്‍ അടിമത്വം കാണിക്കുന്ന ചടങ്ങാണെന്നും സ്ത്രീകളെ അപമാനിച്ചെന്നും ഇരുകൂട്ടരും കുറ്റപ്പെടുത്തി.

സര്‍ക്കാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിആര്‍എസ് വനിതാ നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചു. ആചാര പ്രകാരമുള്ള ചടങ്ങായിരുന്നു എന്ന് മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സമൂഹ മാധ്യമ കുറിപ്പില്‍ പറയുന്നു. ആതിഥ്യ മര്യാദയുടെ ഭാഗമായാണ് മത്സരാര്‍ഥികളുടെ കാല്‍ കഴുകിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. മെയ് 31ന് ഹൈദരാബാദിലാണ് മിസ് വേള്‍ഡ് മത്സരം നടക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.