...
Home News Kerala ‘ലോകത്ത് ആദ്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ച വിഎസ്’; അനുസ്‍മരിച്ച് ഡോ. തോമസ് ഐസക്

‘ലോകത്ത് ആദ്യമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇന്‍സ്റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ച വിഎസ്’; അനുസ്‍മരിച്ച് ഡോ. തോമസ് ഐസക്

വിഎസിൻ്റ കാലത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്

167

വിഎസ് അച്യുതാനന്ദൻ കേരളത്തിൻ്റെ വികസനത്തിൽ വലിയ പങ്ക് വഹിച്ച നേതാവെന്ന് മുൻ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. ലോകത്ത് തന്നെ ആദ്യമായി വിഎസിൻ്റ കാലത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയറിന് ഒരു അന്താരാഷ്ട്ര ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. അത് കേരളത്തിലാണ്. എറണാകുളത്ത് വെച്ചുകണ്ട ചെറുപ്പക്കാരോട് ഒരു മണിക്കൂർ നേരമാണ് വിഎസ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ച് ചോദിച്ചറിഞ്ഞത്, ഐസക് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് വിഎസ് അച്യുതാനന്ദൻ വിടപറഞ്ഞത്. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ വിഎസിൻ്റെ ചികിത്സ തുടരുന്നതിനിടെ ആയിരുന്നു അന്ത്യം. കേരളത്തിൻ്റെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്നു വിഎസ് അച്യുതാനന്ദൻ.

വിഎസിൻ്റ ഭൗതിക ശരീരം ദര്‍ബാര്‍ ഹോളിൽ പൊതുദര്‍ശനത്തിന് വെച്ചു. പിബി അംഗങ്ങള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട്, എംഎ ബേബി, എംവി ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ദര്‍ബാര്‍ ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഉച്ചയോടെ പ്രത്യേക വാഹനത്തിൽ വിഎസിൻ്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് റോഡ് മാർഗം ജനസാഗരങ്ങളെ സാക്ഷിയാക്കി കൊണ്ടുപോകുകയാണ്.

വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.