...
Home News ബ്ലൂ മൂണ്‍ ആകാശ വിസ്‌മയം കാണാൻ എപ്പോള്‍ എങ്ങനെ?

ബ്ലൂ മൂണ്‍ ആകാശ വിസ്‌മയം കാണാൻ എപ്പോള്‍ എങ്ങനെ?

രണ്ട് കോസ്‌മിക് സൈക്കിളുകൾ ഉള്ളതിൽ, ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ലൂണാർ സൈക്കിള്‍ എന്നറിയപ്പെടുന്നു

188

‘വണ്‍സ് ഇൻ എ ബ്ലൂ മൂണ്‍’! അതെ വളരെ വിചിത്രമായി സംഭവിക്കാൻ പോകുന്നത് ഈ വർഷം വീണ്ടും നടക്കാൻ പോകുകയാണ്. മെയ് ഒന്നിന് പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഈ മാസാവസാനം ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെടുമെന്ന് വാനനിരീക്ഷകർ കരുതുന്നു.

മെയ് 31ന് ആണ് ആകാശത്ത് ബ്ലൂമൂണ്‍ എന്ന പേരിൽ അറിയപ്പെടുന്ന പൂർണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്നത്. പുലർച്ചെ 4:45ന് പൂർണ ചന്ദ്രൻ ആകാശത്ത് പ്രത്യക്ഷപ്പെടും. ഈ മാസം പ്രത്യക്ഷപ്പെടുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനാണെന്ന പ്രത്യേകതയുമുണ്ട്. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി പ്രത്യക്ഷപ്പെടുകയും സൂര്യപ്രകാശം ഭൂമിയിലേക്കുള്ള ചന്ദ്രൻ്റെ ഭാഗത്ത് പൂർണമായി പതിക്കുകയും ചെയ്യുന്നു. അപ്പോഴാണ് പൂർണചന്ദ്രൻ കാണപ്പെടുന്നത്.

രണ്ട് കോസ്‌മിക് സൈക്കിളുകൾ ഉള്ളതിൽ, ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ലൂണാർ സൈക്കിള്‍ എന്നറിയപ്പെടുന്നു. ഭൂമി സൂര്യനെ ചുറ്റുന്നതിനെ സോളാർ ഇയർ എന്നും അറിയപ്പെടുന്നു.

അതേസമയം, ഈ മാസത്തെ ആദ്യത്തെ ബ്ലൂ മൂണ്‍ പ്രത്യക്ഷപ്പെട്ടത് മെയ് ഒന്നിന് ആയിരുന്നു. ഉച്ചക്ക് 1.23ന് ആണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോ‍ഴിതാ മുപ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.