...
Home News National മിനിമം ബാലൻസ് നിലനിർത്താത്തതിന് ചുമത്തിയിരുന്ന ചാർജുകൾ എഴുതിതള്ളി ഈ ബാങ്കുകൾ

മിനിമം ബാലൻസ് നിലനിർത്താത്തതിന് ചുമത്തിയിരുന്ന ചാർജുകൾ എഴുതിതള്ളി ഈ ബാങ്കുകൾ

2025 ജൂലൈ 1 മുതൽ ജനറൽ സേവിംഗ്സ് അക്കൗണ്ടുകളിലെ ഈ ചാർജുകൾ പിൻവലിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാലും , ഈ ഇളവ് പ്രീമിയം അക്കൗണ്ടുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

455

രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. സേവിംഗ്സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് നിലനിർത്താത്തതിന് ചുമത്തിയിരുന്ന ചാർജുകൾ നിരവധി പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളി. ഈ തീരുമാനം പൊതുജനങ്ങളുടെയും മധ്യവർഗക്കാരുടെയും സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) ഉൾപ്പെടെ കൂടുതൽ ബാങ്കുകൾ ഈ പട്ടികയിൽ ചേർന്നു.

2025 ജൂലൈ 1 മുതൽ ജനറൽ സേവിംഗ്സ് അക്കൗണ്ടുകളിലെ ഈ ചാർജുകൾ പിൻവലിക്കുന്നതായി ബാങ്ക് ഓഫ് ബറോഡ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാലും , ഈ ഇളവ് പ്രീമിയം അക്കൗണ്ടുകൾക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമാനമായി, 2025 ജൂലൈ 7 മുതൽ എല്ലാത്തരം സേവിംഗ്സ് അക്കൗണ്ടുകളിലെയും മിനിമം ബാലൻസ് ചാർജുകൾ നിർത്തലാക്കുന്നതായി ഇന്ത്യൻ ബാങ്കും പ്രഖ്യാപിച്ചു.

ഈ വർഷം മെയ് മാസത്തിൽ കാനറ ബാങ്കും ജനറൽ സേവിംഗ്സ് അക്കൗണ്ടുകളിലെയും എൻ‌ആർ‌ഐ, സാലറി അക്കൗണ്ടുകളിലെയും ഈ ചാർജ് നീക്കം ചെയ്തു. പഞ്ചാബ് നാഷണൽ ബാങ്കും (പി‌എൻ‌ബി) ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിനായി സമാനമായ തീരുമാനം എടുത്തിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്‌ബി‌ഐ) മുമ്പ് ഈ ചാർജുകൾ ഒഴിവാക്കിയിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്ന വിപണി സാഹചര്യങ്ങൾക്ക് അനുസൃതമായി ഉപഭോക്താക്കൾക്ക് സാമ്പത്തിക സൗകര്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാങ്കുകൾ ഈ തീരുമാനങ്ങൾ എടുക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.