...
Home News National ‘വഖഫ്‌ ഭേദഗതി നിയമം’; മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്‌റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയിൽ വാദം

‘വഖഫ്‌ ഭേദഗതി നിയമം’; മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്‌റ്റേ ചെയ്യണമെന്ന് സുപ്രീം കോടതിയിൽ വാദം

വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ ആണെന്നതിൻ്റെ തെളിവായി

120

കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ്‌ ഭേദഗതി നിയമത്തിലെ മതാവകാശങ്ങൾ റദ്ദാക്കുന്ന ഭേദഗതികൾ സ്‌റ്റേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതിയിൽ ബുധനാഴ്‌ചയും വാദം തുടർന്നു. ചീഫ്‌ ജസ്‌റ്റിസ്‌ ബിആർ ഗവായ്‌, ജസ്‌റ്റിസ്‌ അഗസ്റ്റിൻ ജോർജ്ജ്‌ എന്നിവരുടെ രണ്ടംഗ ബഞ്ചാണ് ഹർജിയിൽ വാദം.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഭരണഘടന ഉറപ്പുനൽകുന്ന മൗലീക അവകാശങ്ങളുടെ ലംഘനമാണ് നിയമത്തിൽ ഉള്ളതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി.

അതേസമയം, ഇടക്കാല ഉത്തരവിൽ വാദം തുടങ്ങും മുമ്പേ മൂന്ന് വിഷയങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കണമെന്ന്‌ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടത്‌. വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിൽ ആണെന്നതിൻ്റെ തെളിവായി.

കേന്ദ്ര കൗൺസിലിലും സംസ്ഥാന ബോർഡുകളിലും അമുസ്ലിങ്ങളെ നിയമിക്കുന്നത്‌ ആ മതവിഭാഗത്തിന്‌ മേൽ നടത്തുന്ന കടന്നു കയറ്റമാണെന്നും കപിൽ സിബൽ ചൂണ്ടിക്കാണിച്ചു

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.