വാർഡ്‌ വിഭജനം ചട്ടപ്രകാരം; അന്തിമ വിജ്ഞാപനം പരാതി പരിഹരിച്ച ശേഷം

ആക്ഷേപമറിയിക്കാൻ ഡിസംബർ മൂന്നുവരെ സമയമുണ്ട്‌. ഇതും പരിശോധിച്ചാണ്‌ തുടർനടപടി സ്വീകരിക്കുക

കേരളത്തിൽ തദ്ദേശ വാർഡ്‌ വിഭജനത്തിൻ്റെ കരടു വിജ്ഞാപനം പുറത്തുവന്നപ്പോൾ തന്നെ ആക്ഷേപവുമായി എത്തുന്നത്‌ ആശയക്കുഴപ്പം സൃഷ്ടിക്കാൻ. പഞ്ചായത്ത്‌, നഗരസഭ, കോർപറേഷൻ വാർഡുകൾ പുനർവിഭജിച്ചുള്ള കരടു വിജ്ഞാപനമാണ്‌ ഡീലിമിറ്റേഷൻ കമീഷൻ പുറപ്പെടുവിച്ചത്‌. ആക്ഷേപമറിയിക്കാൻ ഡിസംബർ മൂന്നുവരെ സമയമുണ്ട്‌. ഇതും പരിശോധിച്ചാണ്‌ തുടർനടപടി സ്വീകരിക്കുക.

ബന്ധപ്പെട്ട കളക്ടർമാരാണ്‌ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തുക. കളക്ടർമാർ വ്യക്തമായ ശുപാർശകളോടെ ഡീലിമിറ്റേഷൻ കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ, പരാതിക്കാരെ കമീഷൻ നേരിട്ടുകാണും. അതിനുശേഷം മാത്രമേ വാർഡ് പുനർവിഭജനത്തിൻ്റെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കൂ.

തദ്ദേശ വാർഡ്‌ വിഭജനത്തിനായി 2020ൽ തന്നെ ബിൽ നിയമസഭ പാസാക്കിയെങ്കിലും കോവിഡിനെ തുടർ നടപടികൾ സാധ്യമായില്ല. അന്ന്‌ നിയമസഭയിലും സബ്‌ജക്‌ട് കമ്മിറ്റിയിലും ചർച്ച നടത്തി പ്രതിപക്ഷത്തിൻ്റെ ഭേദഗതികൾ അടക്കം ചർച്ച ചെയ്‌ത ശേഷമാണ്‌ ബിൽ പാസാക്കുകയും ഗവർണർ ഒപ്പിടുകയും ചെയ്‌തത്‌.

കോവിഡിനെ തുടർന്ന്‌ വാർഡ്‌ വിഭജനം സാധ്യമാകാതെ വന്നതോടെയാണ്‌ ആ ബിൽ പിൻവലിച്ചത്‌. അതേ ബിൽ തന്നെയാണ്‌ വീണ്ടും നിയമസഭ പാസാക്കുകയും വാർഡ്‌ വിഭജന നടപടി ആരംഭിക്കുകയും ചെയ്‌തത്‌. സംസ്ഥാനത്തെ മുഴുവൻ വാർഡ് വിഭജനവും കൃത്യതയോടെ മൊബൈൽ ആപ്ളിക്കേഷൻ്റെ സഹായത്തോടെ ഫീൽഡ് പ്രവർത്തനം നടത്തിയാണ്‌ പൂർത്തിയാക്കിയത്‌. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌ അതിർത്തികൾ വരച്ചത്.

2011ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ്‌ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ചത്‌. സംസ്ഥാനത്ത്‌ 2025 ഡിസംബർ 21ന് മുമ്പ്‌ തദ്ദേശ തെരഞ്ഞെടുപ്പ് നടത്തി ഫലം പ്രഖ്യാപിക്കേണ്ടതുണ്ട്. വാർഡ് വിഭജനം പൂർത്തിയായശേഷം മാത്രമേ തെരഞ്ഞെടുപ്പിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കഴിയൂ.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ് കണ്ടത്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിൻ്റെ മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന്, ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ-താനി ഈ നിർണായക ഉത്തരവാദിത്തം ഏറ്റെടുത്തു. യുഎസ് നിർദ്ദേശിച്ച ഒരു...

Keep exploring...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

More News

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...

‘ഊർജ്ജസുരക്ഷയെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ല’: കോൺഗ്രസ്

ഇന്ധന പ്രതിസന്ധി മറികടക്കാനുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശങ്ങളെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് ധാരണയില്ലെന്നും...

മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ മമത ബാനര്‍ജിയുടെ പ്രതിപക്ഷസഖ്യ വാഗ്‌ദാനം തള്ളി കോണ്‍ഗ്രസും ഇടതുപക്ഷവും. ജനങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പമാണെന്ന് സിപിഐഎം വ്യക്തമാക്കി. ജനം...

ലോകത്തിലെ എണ്ണ ശേഖരം റെക്കോർഡ് വേഗത്തിൽ കുറയുന്നു; റിപ്പോർട്ട്

ഹോർമുസ് കടലിടുക്കിലെ തുടർച്ചയായ തടസ്സങ്ങൾ കാരണം ആഗോള എണ്ണ ശേഖരം അതിവേഗത്തിൽ കുറയുന്നതായി ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. മോർഗൻ...

ഹെയർ ക്ലിപ്പുകൾ മുടിക്ക് കേടുവരുത്തുമെന്നത് ശരിയാണോ; ശാസ്ത്രം എന്താണ് പറയുന്നത്?

കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ഓഫീസിലേക്ക് പോകുന്ന സ്ത്രീകൾ വരെ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ ആക്സസറിയാണ് മുടിയുടെ ക്ലിപ്പുകൾ...